സിൽവർ ലൈൻ: റെയിൽവേ ഭൂമി അളന്ന്‌ തുടങ്ങി



തിരുവനന്തപുരം സിൽവർ ലൈനിനായിഏറ്റെടുക്കുന്ന റെയിൽവേ ഭൂമിയിൽ അളവ്‌ ആരംഭിച്ചു. തിരുവനന്തപുരത്ത്‌ കൊച്ചുവേളി –- മുരുക്കുംപുഴ മേഖലയിലും കണ്ണൂരിൽ ധർമടത്തുമാണ്‌ ആദ്യഘട്ടം. ആവശ്യമായ ഭൂമി അറിയിക്കണമെന്ന ദക്ഷിണ റെയിൽവേയുടെ നിർദേശത്തെ തുടർന്നാണ്‌ നടപടി. പാതയുടെ 60 കിലോമീറ്ററാണ്‌ റെയിൽവേ  ഭൂമി വേണ്ടത്‌. തിരുവനന്തപുരം ഡിവിഷനിൽ കോട്ടയത്തും തൃശൂരും റെയിൽവേ ഭൂമി ഏറ്റെടുക്കും. പാലക്കാട്‌ ഡിവിഷനിൽ തിരൂർ മുതൽ കാസർകോട്‌വരെയാണ്‌ ഏറ്റെടുക്കുക. ഇവിടങ്ങളിൽ നിലവിലുള്ള പാതയ്ക്ക്‌ സമാന്തരമായാണ്‌ സിൽവർ ലൈൻ കടന്നു പോകുക. നിലവിലുള്ള റെയിൽപാതയിൽനിന്ന്‌ 7.8 മീറ്റർ അകലം പാലിക്കും. അതിവേഗംനടപടി പൂർത്തിയാക്കാനാണ്‌ തീരുമാനം. റെയിൽവേ–-കെ റെയിൽ ഉദ്യോഗസ്ഥർ പലയിടത്തും മണ്ണിടിച്ചിൽ സാധ്യതയടക്കം പരിശോധിച്ചിരുന്നു. സംഘർഷമില്ലാത്ത പ്രദേശങ്ങളിൽ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലും കല്ലിടൽ തുടരും. രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള ചില പ്രതിഷേധങ്ങൾ ചിലയിടത്ത്‌ അളവ്‌ തടസ്സപ്പെടുത്തിയിരുന്നു. സംഘർഷമുണ്ടാക്കി പ്രശ്നക്കാരെ നീക്കേണ്ടെന്നാണ്‌ പൊലീസ്‌ നിലപാടെന്ന്‌ കെ റെയിൽ അധികൃതർ പറഞ്ഞു. ഇതുമൂലം ഉദ്യോഗസ്ഥർക്ക്‌ ചിലയിടത്ത്‌ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ട്‌. Read on deshabhimani.com

Related News