കെപിപിഎല്ലിന് വനവിഭവങ്ങൾ സൗജന്യനിരക്കിൽ: മന്ത്രി



കോട്ടയം വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡി(കെപിപിഎൽ)ന്‌ പേപ്പർ നിർമാണത്തിനുള്ള വനവിഭവങ്ങൾ സൗജന്യ നിരക്കിൽ നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേന്ദ്രസർക്കാർ വിൽപനയ്ക്ക് വച്ച പൊതുമേഖലാ സ്ഥാപനം കേരള സർക്കാർ ലേലത്തിൽ പിടിച്ചതാണ്‌. ഈ സ്ഥാപനം നല്ലനിലയിൽ മുന്നോട്ടുപോകേണ്ടതുണ്ട്. പൾപ്പ് നിർമാണത്തിനാവശ്യമായ മുള, യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയവയാണ്  രണ്ട് വർഷത്തേക്കെങ്കിലും സൗജന്യ നിരക്കിൽ നൽകുകയെന്നും മന്ത്രി ദേശാഭിമാനിയോട് പറഞ്ഞു. ബ്രൂവറി: കേസ്‌ ജൂൺ 10ന്‌ *പരിഗണിക്കും തിരുവനന്തപുരം സംസ്ഥാനത്ത്‌ ബ്രൂവറി അനുവദിച്ചതിൽ അഴിമതിയാരോപിച്ച്‌ രമേശ്‌ ചെന്നിത്തല തിരുവനന്തപുരം വിജിലൻസ്‌ കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നത്‌ ജൂൺ 10ലേക്ക്‌  മാറ്റി. ചെന്നിത്തലയുടെ മൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു.  കൂടുതൽ തെളിവുകളും സാക്ഷികളും ഉണ്ടെന്ന്‌ ചെന്നിത്തലയുടെ അഭിഭാഷകർ വാദിച്ചതിനെ തുടർന്നാണ്‌ മാറ്റിയത്‌. Read on deshabhimani.com

Related News