കെപിസിസി പുനസംഘടനയിൽ ഉമ്മൻചാണ്ടിക്ക്‌ അതൃപ്‌തി; നാളെ സോണിയ ഗാന്ധിയെ കാണും



ന്യൂഡൽഹി > കെപിസിസി പുനസംഘടനയിൽ ഉമ്മൻചാണ്ടി കേന്ദ്ര നേതൃത്വത്തെ അതൃപ്‌തി അറിയിക്കും. നാളെ ഡൽഹിയിൽ സോണിയഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയേക്കും. ഇനിയുള്ള പുനസംഘടന നിർത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെടും. സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോൺ​ഗ്രസിൽ പുനസംഘടന പാടില്ലെന്നാണ് എ ഐ ​ഗ്രൂപ്പുകളുടെ നിലപാട്. പുനസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് പരാതികളുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള ഐഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള കെ സുധാകന്റേയും വി ഡി സതീശന്റേയും രീതികളോട് പരസ്യമായി വിമർശനം ഉന്നയിച്ച് രം​ഗത്തെത്തുകയാണ് ​ഗ്രൂപ്പ് നേതാക്കൾ. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുന:സംഘടന വേണ്ടെന്ന ​എ ഐ ​ഗ്രൂപ്പുകളുടെ ആവശ്യം നേരത്തെ കെപിസിസി തള്ളിയിരുന്നു. Read on deshabhimani.com

Related News