അതൃപ്‌തിയുമായി മുരളീധരൻ ; മുരളീധരന്റെ അതൃപ്തി അറിയില്ലെന്ന്‌ വി ഡി സതീശൻ



  കോഴിക്കോട്‌ കെപിസിസി ഭാരവാഹിപ്പട്ടികയിൽ അതൃപ്തി അറിയിച്ച്‌ കെ മുരളീധരൻ എംപി. പട്ടികയെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നില്ലെന്ന്‌ പറഞ്ഞ മുരളീധരൻ അച്ചടക്കം തനിക്കും ബാധകമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും വാർത്താലേഖകരോട്‌ പറഞ്ഞു.  അച്ചടക്കം ബാധകമാണെന്ന്‌ സ്വയം പ്രഖ്യാപിക്കുമ്പോഴും ഭാരവാഹിപ്പട്ടികയിൽ കടുത്ത അതൃപ്‌തിയുണ്ടെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു മുരളീധരന്റെ വാക്കുകൾ. കൂടുതൽ ചർച്ച നടത്തിയിരുന്നുവെങ്കിൽ അനുയോജ്യരല്ലാത്തവർ പട്ടികയിൽ വരില്ലായിരുന്നു.  മുൻ പ്രസിഡന്റുമാരുമായും വർക്കിങ് പ്രസിഡന്റുമാരുമായും ചർച്ച  നടത്താമായിരുന്നു. ഗ്രൂപ്പ്‌, യോഗ്യതയോ അയോഗ്യതയോ അല്ലെന്നും മുരളീധരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോൾ നേതൃത്വത്തിനൊപ്പമായിരുന്നു മുരളി. അതിന്‌ വിരുദ്ധമായി പരസ്യ പ്രതികരണത്തിന്‌ തുനിഞ്ഞത്‌ കെ സുധാകരനും വി ഡി സതീശനുമടക്കമുള്ളവരെ ഞെട്ടിച്ചു. മുരളീധരന്റെ അതൃപ്തി അറിയില്ലെന്ന്‌ വി ഡി സതീശൻ കെപിസിസി ഭാരവാഹി പട്ടികയിൽ അതൃപ്തിയുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുരളീധരനുമായി വിശദമായി ചർച്ച ചെയ്തതാണ്. എന്നിട്ടും അതൃപ്തി എന്താണെന്നറിയില്ല. ആർക്കെങ്കിലും പരാതിയുണ്ടെന്ന്‌ നേരിട്ട് അറിയിച്ചാൽ സംസാരിക്കാൻ തയ്യാറാണ്‌. ചില കുറവുകൾ ഉണ്ടാകാം. നേതാക്കൾക്ക് അതൃപ്തിയുണ്ടെന്ന്‌ വാർത്തകൾ വന്നു. മാധ്യമങ്ങൾ പറയുന്നപോലെയുള്ള അതൃപ്തി ഇല്ലെന്നാണ് ആ നേതാക്കൾ നേരിട്ട് അറിയിച്ചതെന്നും സതീശൻ മാധ്യമങ്ങളോട്‌ പറഞ്ഞു. Read on deshabhimani.com

Related News