കെപിസിസി ജനറൽ സെക്രട്ടറിയായി വിജിലൻസ് കേസ് പ്രതിയും



കൽപ്പറ്റ കെപിസിസി ജനറൽ സെക്രട്ടറിയായി വിജിലൻസ് കേസ് പ്രതിയും. പുൽപ്പള്ളി  സഹകരണ ബാങ്കിൽ 7. 62 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതി കെ കെ അബ്രഹാമിനെയാണ് കെ സി  വേണുഗോപാലിന്റെ നോമിനിയായി  ജനറൽ സെക്രട്ടറിയാക്കിയത്. വയനാട്‌ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക്‌ അബ്രഹാമിനെ  പരിഗണിച്ചിരുന്നു.  ഇതിനെതിരെ നിരവധി പരാതികൾ  ഹൈക്കമാൻഡിന്‌ ലഭിച്ചതോടെ സ്വന്തം മണ്ഡലമെന്ന താൽപ്പര്യമെടുത്ത് രാഹുൽഗാന്ധി  അബ്രഹാമിന്റെ പേര്‌ വെട്ടി എൻ ഡി അപ്പച്ചനെ  പ്രസിഡന്റാക്കി.  അബ്രഹാം  പ്രസിഡന്റായിരുന്ന പുൽപ്പള്ളി  സഹകരണ ബാങ്ക് ഭരണസമിതി  7.62 കോടി രൂപയുടെ വായ്പാ ക്രമക്കേട് നടത്തിയതായി ജോയിന്റ്‌ രജിസ്‌ട്രാർ റിപ്പോർട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടത്തി സർക്കാരിന് റിപ്പോർട്ട്  നൽകിയിട്ടുണ്ട്. വിജിലൻസ് ഡയറക്ടറുടെ അംഗീകാരം കിട്ടിയാൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ക്രമക്കേട് നടത്തിയ പണം കെ കെ അബ്രഹാം ഉൾപ്പെടെയുള്ളവരിൽ നിന്നും തിരിച്ചു പിടിക്കാനാണ് ജെആർ ശുപാർശ. Read on deshabhimani.com

Related News