കോഴിക്കോട്‌ പഴയ കോർപറേഷൻ ഓഫീസ് 
ഇനി ചരിത്ര സ്‌മാരകം

പഴയ കോർപറേഷൻ ഓഫീസ്


കോഴിക്കോട്‌ >  നൂറ്റാണ്ട് പഴക്കമുള്ള പഴയ കോർപറേഷൻ ഓഫീസ് കെട്ടിടം ഇനി ചരിത്ര സ്മാരകമാകും.  കൗൺസിലിന്റെ തീരുമാനപ്രകാരം പുരാവസ്‌തു –മ്യൂസിയം വകുപ്പുമായി സഹകരിച്ചാണ്‌ പുതിയ ഉദ്യമം.  വിശദമായ ഡിപിആർ തയ്യാറാക്കാൻ പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു.   മേയർ ഡോ. ബീന ഫിലിപ്പ്‌ അധ്യക്ഷയായി.   കെട്ടിടത്തിന്റെ കാലപ്പഴക്കവും ചരിത്രപരമായ പ്രാധാന്യവും കണക്കിലെടുത്താണ്‌ മ്യൂസിയമാക്കുന്നത്‌. ഇതിന്‌ മുന്നോടിയായി ചരിത്രകാരന്മാരുടെയും സാമൂഹ്യപ്രവർത്തകരുടെയും യോഗം വിളിച്ചു ചേർക്കും. നഗരത്തിലെ കോംട്രസ്റ്റ് കെട്ടിടം പൈതൃക സംരക്ഷണ പദ്ധതിയിൽപ്പെടുത്തി സംരക്ഷിക്കാനും നടപടി സ്വീകരിക്കും.   മേയറുടെ ചേംബറിൽ നടന്ന യോഗത്തിൽ മുൻ എംഎൽഎ എ പ്രദീപ് കുമാർ, അഡീഷണൽ ചീഫ് സെക്രട്ടറി  വി വേണു, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, കേരള മ്യൂസിയം പ്രൊജക്ട് എൻജിനീയർ എം മോഹനൻ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, വികസന സമിതി അധ്യക്ഷരായ പി ദിവാകരൻ,  കൃഷ്ണകുമാരി, പി കെ നാസർ,  സെക്രട്ടറി കെ യു ബിനി, എക്സിക്യൂട്ടീവ് എൻജിനിയർ കെ പി രമേഷ്,  ടി പി ദാസൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News