കോഴഞ്ചേരി തോട്ടപ്പുഴശ്ശേരിയിൽ എട്ട്‌ കുടുംബം കൂടി സിപിഐ എമ്മിനൊപ്പം

തോട്ടപ്പുഴശ്ശേരിയിൽ സിപിഐ എമ്മിൽ എത്തിയവരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിച്ചപ്പോൾ


കോഴഞ്ചേരി > തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ ബിജെപിയുടെ അടിത്തറ ഇളകുന്നു. എട്ടു കുടുംബങ്ങൾകൂടി സിപിഐ എമ്മിലെത്തി. ഇവർക്കൊപ്പം കേരള കോൺഗ്രസ്‌ (ജോസഫ്) മണ്ഡലം പ്രസിഡന്റും കുടംബവും ചെങ്കൊടി ഏറ്റുവാങ്ങി. പുതിയതായി സിപിഐ എമ്മിൽ അണിനിരന്നവരെ  ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രക്തഹാരം നൽകി വരവേറ്റു. കേരളാ കോൺഗ്രസ്‌ ജോസഫ് വിഭാഗം മണ്ഡലം പ്രസിഡന്റ്‌ പ്ലാന്തോട്ടത്തിൽ ഷിബു, ബിജെപി പ്രവർത്തകരായിരുന്ന കളത്തൂർ ശില്പ സുരേഷ്, കാക്കുടബിൽ ബിജു, കളത്തൂർ ഉഷാ സുരേഷ്, മേലേതിൽ മായ, പ്ലാങ്കൂട്ടത്തിൽ വിനോദ്, മമ്മരപ്പള്ളിൽ റോസി, പ്ലാങ്കുട്ടത്തിൽ ലത, അഖില വിനോദ്,വള്ളിക്കാലായിൽ ബാബുരാജ്, ഐക്കരേത്ത് മേൽമുറിയിൽ ജോജി മാത്യു, അമ്പിളി എന്നിവരാണ് സിപിഐ എമ്മിന്റെ ഭാഗമായത്.   ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എ പത്മകുമാർ, ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ, ഏരിയാ കമ്മിറ്റി അംഗം ബിജിലി പി ഈശോ, ലോക്കൽ സെക്രട്ടറി ആർ ഡോണി എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News