പാത ഇരട്ടിപ്പിക്കൽ; പരശുറാമും ജനശതാബ്‌ദിയും റദ്ദാക്കി, യാത്രാക്ലേശം രൂക്ഷമാകും



തിരുവനന്തപുരം> ഏറ്റുമാനൂരിനും ചിങ്ങവനത്തിനുമിടയിൽ പാതയിരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി കോട്ടയം റൂട്ടിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു. 16649 മംഗളൂരു- നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ്‌ 28 വരെ സർവീസ്‌ റദ്ദാക്കി. 16650 നാഗർകോവിൽ–മംഗളൂരു പരശുറാം ശനി മുതൽ 29 വരെ സർവീസ്‌ നടത്തില്ല. 12081 കണ്ണൂർ– തിരുവനന്തപുരം ജനശതാബ്‌ദി 28 വരെ റദ്ദാക്കി. 21, 23 24, 26, 27, 28 തീയതിയിലാണ്‌ റദ്ദാക്കിയത്‌. 12082 തിരുവനന്തപുരം- കണ്ണൂർ ജനശതാബ്‌ദി 22, 23, 25, 26, 27 തീയതിയിലായി അഞ്ച്‌ ദിവസം റദ്ദാക്കി. പരശുറാമും ജനശതാബ്‌ദിയും വേണാടുമുൾപ്പടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾ പൂർണമായി റദ്ദാക്കുന്നത്‌ വലിയ യാത്രാക്ലേശത്തിനിടയാക്കും. റദ്ദാക്കിയ മറ്റ്‌ ട്രെയിനുകളുടെ പേര്‌ ചുവടെ. റദ്ദാക്കിയ തീയതി ബ്രായ്‌ക്കറ്റിൽ 12623 ചെന്നൈ– തിരുവനന്തപുരം മെയിൽ (23, 27), 12624 തിരുവനന്തപുരം– ചെന്നൈ മെയിൽ (24, 28), 16526 ബംഗളൂരു– കന്യാകുമാരി ഐലൻഡ്‌ എക്‌സ്‌പ്രസ്‌ (23, 27), 16525 കന്യാകുമാരി–ബംഗളൂരു ഐലൻഡ്‌ (24, 28), 16302 തിരുവനന്തപുരം- ഷൊർണൂർ വേണാട്‌ (24, 28), 16301 ഷൊർണൂർ– തിരുവനന്തപുരം വേണാട്‌ (24, 28), 16327 പുനലൂർ– ഗുരുവായൂർ (21, 28), 16328 ഗുരുവായൂർ– പുനലൂർ (21, 28),  06449 എറണാകുളം -ആലപ്പുഴ (21, 28), 06452 ആലപ്പുഴ– എറണാകുളം (21, 28),  06444, 06443 കൊല്ലം- എറണാകുളം– കൊല്ലം മെമു (22, 28),  06451, 06450 എറണാകുളം– കായംകുളം– എറണാകുളം (25, 28), 16791 തിരുനെൽവേലി– പാലക്കാട്‌ (27), 16792  പാലക്കാട്‌– തിരുനെൽവേലി (28), 06431 കോട്ടയം– കൊല്ലം (29). 17230 സെക്കന്ദരാബാദ്‌- തിരുവനന്തപുരം ശബരി എക്‌സ്‌പ്രസ്‌ 23 മുതൽ 27 വരെ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. 17229 തിരുവനന്തപുരം-സെക്കന്ദരാബാദ്‌ ശബരി 24 മുതൽ 28 വരെ തൃശൂരിൽ നിന്നാണ്‌ യാത്ര പുറപ്പെടുക. അറ്റകുറ്റപ്പണി നടക്കുന്ന ദിവസങ്ങളിൽ കോട്ടയം വഴിയുള്ള മുപ്പതോളം ട്രെയിൻ ആലപ്പുഴ വഴി തിരിച്ചുവിട്ടിട്ടുണ്ട്‌. കോട്ടയം വഴി സർവീസ്‌ നടത്തുന്ന ട്രെയിനുകൾ 15 മിനുട്ട്‌ മുതൽ ഒരു മണിക്കൂർ വരെ വിവിധ സ്‌റ്റേഷനുകളിൽ പിടിച്ചിട്ടേക്കും. കൂടുതൽ വിവരങ്ങൾക്ക്‌:  https://sr.indianrailways.gov.in. Read on deshabhimani.com

Related News