കോട്ടയം നഗരസഭ; എൽഡിഎഫ്‌ അവിശ്വാസപ്രമേയത്തിൽനിന്ന്‌ യുഡിഎഫ്‌ വിട്ടുനിൽക്കും



കോട്ടയം > കോട്ടയം നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസപ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്‌ നേരിട്ടാണ്‌ വിപ്പ് നല്‍കിയത്‌. കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായ സാഹര്യത്തിലാണ് നിര്‍ദ്ദേശം. ബിജെപി അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ്‌ സൂചന. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റിയനെതിരെയാണ് എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പദ്ധതി നിര്‍വഹണം മുടങ്ങല്‍, കൗണ്‍സില്‍ തീരുമാനമില്ലാത്ത കാര്യങ്ങള്‍ നടപ്പാക്കല്‍, അഴിമതി തുടങ്ങി വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. 52 അംഗ കൗണ്‍സിലില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 22 അംഗങ്ങള്‍ വീതമുണ്ട്. ബിജെപിയ്ക്ക് എട്ട് അംഗങ്ങളാണുള്ളത്‌. നറുക്കെടുപ്പിലൂടെയാണ് ബിന്‍സി സെബാസ്റ്റിയന്‍ ചെയര്‍പേഴ്‌സ‌ണായത്. Read on deshabhimani.com

Related News