കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍; 12 പേരെ കാണാതായി; മൂന്ന് വീടുകള്‍ ഒലിച്ചുപോയി

ഈരാറ്റുപേട്ട-തൊടുപുഴ റൂട്ടില്‍ നടപ്പ്പാലം മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ നിലയില്‍


കാഞ്ഞിരപ്പള്ളി > ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കോട്ടയം കൂട്ടിക്കലില്‍ 12 പേരെ കാണാതായി. കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മൂന്ന് വീടുകള്‍ ഒലിച്ചുപോയി. അപകടത്തില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അന്‍പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോട്ടയത്തെ കിഴക്കന്‍ മേഖലകളില്‍ വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്. മുണ്ടക്കയം കോസ്‌വേയില്‍ വെള്ളംകയറി. പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി. പ്രദേശവാസികള്‍ ചേര്‍ന്നാണ് യാത്രക്കാരെ രക്ഷിച്ചത്. ഈരാറ്റുപേട്ടയിലും കാഞ്ഞിരപ്പള്ളി ടൗണിലും വെള്ളം കയറി.  Read on deshabhimani.com

Related News