കൂളിമാട് പാലം നിർമ്മാണത്തിനിടെ സ്ലാബുകൾ തകർന്ന സംഭവം; മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി



കോഴിക്കോട്> നിർമാണത്തിലിരിക്കുന്ന കൂളിമാട് പാലത്തിന്റെ സ്ലാബുകൾ തകർന്ന സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. കെആർഎഫ്ബി (KRFB) പ്രൊജക്ട് ഡയറക്ടറോടും ഉടൻ റിപ്പോർട്ട് നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിർദ്ദേശിച്ചു. അതേസമയം കൂളിമാട് പാലത്തിന്റെ ബീം ചരിയാൻ ഇടയായത് അത് ഉയർത്തിനിർത്തിയിരുന്ന ഹൈഡ്രോളിക് ജാക്കികളിൽ ഒന്ന് പൊടുന്നനെ തകരാറിലായതുകൊണ്ടാണെന്ന് ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു. നിർമാണത്തകരാറോ അശ്രദ്ധയൊ അല്ല, മറിച്ച് നിർമാണത്തിന് ഉപയോഗിച്ച ഒരു യന്ത്രത്തിനുണ്ടായ തകരാർ മാത്രമാണ് സംഭവിച്ചതെന്നും ഊരാളുങ്കൽ വ്യക്തമാക്കി. Read on deshabhimani.com

Related News