ഭർത്താവിന്റെ പോസ്റ്റ്‌മോർട്ടം തടയാൻ ജോളി ശ്രമിച്ചെന്ന്‌ മൊഴി



കോഴിക്കോട്> കൂടത്തായി കൂട്ടക്കൊല പരമ്പരയിൽ റോയ് തോമസിന്റെ പോസ്റ്റ്‌മോർട്ടം  തടയാൻ മുഖ്യപ്രതി ജോളി ശ്രമിച്ചെന്ന്‌ മൊഴി. 23–-ാം സാക്ഷി അശോകനാണ്‌ മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജ് എസ് ആർ ശ്യാംലാൽ മുമ്പാകെ മൊഴിനൽകിയത്‌. ആശാരിയായ അശോകനാണ്‌ ജോളിയുടെ ആദ്യഭർത്താവ്‌ റോയ്‌ തോമസ്‌ മരിച്ചപ്പോൾ വാതിൽ പൊളിച്ച്‌ മൃതദേഹം പുറത്തെടുത്തത്‌. മൃതദേഹം ആശുപത്രിയിൽ എത്തിച്ചപ്പോഴും അശോകൻ കൂടെയുണ്ടായിരുന്നു.  പോസ്റ്റ്‌മോർട്ടം നടത്തണമെന്ന്‌ ആവശ്യമുയർന്നപ്പോൾ ജോളി എതിർത്തു. മിംസ്‌ ആശുപത്രിയിലെ ഡോക്ടറുടെ നിർബന്ധപ്രകാരമാണ്‌ പോസ്റ്റ്‌മോർട്ടം നടന്നത്‌.  അതിനെയും ജോളി എതിർത്തതായി അശോകൻ  സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എൻ കെ ഉണ്ണികൃഷ്ണന്റെ വിസ്താരത്തിൽ മൊഴിനൽകി.   വ്യാഴം വിത്സൺ, സെലസ്‌റ്റിൻ, ഡെൻസൺ എന്നീ സാക്ഷികളെ വിസ്‌തരിക്കും. Read on deshabhimani.com

Related News