കോന്നിയിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ 
വീടുകളിൽ പൊലീസ് പരിശോധന



കോന്നി > കോന്നിയിൽ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. പുലർച്ചെ 7 മണിയോടെ  കോന്നി ഡിവൈഎസ്പി ബൈജുകുമാർ, കോന്നി സി ഐ ആർ രതീഷ്, കൂടൽ, കോന്നി, മൂഴിയാർ സബ് ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധന നടത്തിയത്. മുളന്തറ ചരിവ് പുരയിടത്തിൽ മുഹമ്മദ് ഷാൻ, മാവനാൽ പുത്തൻവീട്ടിൽ അജ്‌മ‌ൽ ഷാജഹാൻ, അജ്‌മൽ അഹമ്മദ്ദ് എന്നിവരുടെ വീടുകളിൽ പൊലീസ് സംഘം പരിശോധന നടത്തിയത്. പരിശോധനയ്‌ക്ക് പിന്നാലെ മുഹമ്മദ് ഷാനെയും അജ്മലിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് കോന്നി വകയാറിൽ കെഎസ്ആർടി സി ബസിന് നേരെ കല്ലെറിഞ്ഞ സംഭവത്തെ തുടർന്നാണ് ഇരുവരെയും കോന്നി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പോപ്പുലർ ഫ്രണ്ട്‌മായി ബന്ധപ്പെട്ട ലഘു ലേഖകൾ, കൊടി തോരണങ്ങൾ, നോട്ടീസുകൾ തുടങ്ങിയവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.   ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റായ മുഹമ്മദ് ഷാനിന്റെ കോന്നി കാളഞ്ചിറയിലെ  വീട്ടിലും പൊലീസ് സംഘം പരിശോധന നടത്തി. പോപ്പുലർ ഫ്രണ്ട് നേതാവായ പോപ്പുലർ ഫ്രണ്ട്,ഇദ്ദേഹം കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഗസ്റ്റ് അധ്യാപകനും എംഫിൽ അറബി ഒന്നാം റാങ്ക് ജേതാവുമാണ്. ഒന്നര മണിക്കൂർ നീണ്ട പരിശോധനയിൽ സംഘടനയുമായി ബന്ധപ്പെട്ട നിരവധി രേഖകൾ പൊലീസിന് ലഭിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ അറസ്റ്റിലായ നാലുപേരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. Read on deshabhimani.com

Related News