കോന്നി അതുമ്പുംകുളത്ത് ബിജെപി, കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് 25 കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം



കോന്നി > കോന്നിതാഴം അതുമ്പുംകുളത്ത് കോൺഗ്രസ് ബൂത്ത് പ്രസിഡന്റും ബിജെപി പ്രാദേശികനേതാക്കളുമടക്കം  പാർടി ബന്ധം ഉപേക്ഷിച്ച്‌ സിപിഐ എമ്മിനൊപ്പം. കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ റജി വർഗീസ്, ബിജെപി നേതാവ് കെ ജി മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ 25 കുടുംബങ്ങളാണ്‌ ഇവിടെ സിപിഐ എമ്മുമായി യോജിച്ച്‌ പ്രവർത്തിക്കാൻ സന്നദ്ധരായത്‌.   സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ഇവരെ സ്വീകരിച്ചു. കേരളത്തിലേതു പോലെ ജനങ്ങളെ സഹായിച്ച മറ്റൊരു സർക്കാർ ഇന്ത്യയുടെ ചരിത്രത്തിൽ ഇല്ലെന്ന്  അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തകർച്ചയുടെ വക്കിലാണ്. നേതാക്കളുടെ തമ്മിലടിയാണവിടെ. ഇടതുപക്ഷം  ജനങ്ങൾക്കൊപ്പം നിൽക്കുന്നതുകൊണ്ടാണ് ജനപിന്തുണ വർധിച്ചുവരുന്നതെന്നും കെ ജെ തോമസ്‌ പറഞ്ഞു.   യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം എം എസ് ഗോപിനാഥൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാർ, ഏരിയ സെക്രട്ടറി ശ്യാംലാൽ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി ലോക്കൽ സെക്രട്ടറി കെ കെ വിജയൻ , ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആർ ഗോവിന്ദ്, കെ പി ശിവദാസ്, മിഥുൻ മോഹൻ, ബിൻസൻ ബി ജോസഫ്, ഇ പി അയ്യപ്പൻ നായർ, മുൻ പഞ്ചായത്തംഗങ്ങളായ ബിജി കെ വർഗ്ഗീസ്, റോജി ബേബി എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എസ് സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News