അഭിഭാഷകനെ മർദിച്ച സംഭവം: കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധം

പരവൂർ ബാർ അസോസിയേഷൻ കോടതി ബഹിഷ്‌കരിച്ച് സംഘടിപ്പിച്ച പ്രതിഷേധം


പരവൂർ> കൊല്ലം ബാർ അസോസിയേഷൻ അംഗമായ അഡ്വ. പനമ്പിൽ ജയകുമാറിന് നേർക്ക് ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പരവൂർ ബാർ അസോസിയേഷൻ  കോടതി ബഹിഷ്‌കരിച്ചു പ്രതിഷേധിച്ചു. കരുനാഗപ്പള്ളി സർക്കിൾ ഇൻസ്‌പ‌ക്‌ടർ ഗോപകുമാറിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് അടിയന്തിര ജനറൽ ബോഡി യോഗം ആവശ്യപെട്ടു. കൊല്ലം ബാർ അസോസിയേഷൻ ഈ വിഷയവുമായി ബന്ധപ്പെട്ട് എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. കോടതി ബഹിഷ്‌കരിച്ചു കൂടിയ യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡൻ്റ് ബി ശ്രീകണ്ഠൻ നായർ, സെക്രട്ടറി ആർ ദിലീപ് കുമാർ, അഭിഭാഷകരായ പി കെ ഷിബു, കിഴക്കനേല സുധാകരൻ, സി ആർ വിജയ കുമാരൻ പിള്ള, ആർ ഹരിലാൽ, എൻ സുഗതൻ,ജി എസ് കവിത തുടങ്ങി സീനിയർ ജൂനിയർ വനിതാ അഭിഭാഷകർ പങ്കെടുത്തു.   Read on deshabhimani.com

Related News