വയനാട‌് പരാമർശം; ആർഎസ‌്എസ‌് പ്രചാരണത്തിനുമുന്നിൽ കോൺഗ്രസ‌് സ‌്തംഭിച്ചുനിൽക്കുന്നു: കോടിയേരി



പാലക്കാട‌് > വയനാട‌് പാക്കിസ്ഥാനാണെന്ന ആർഎ‌സ‌്എസ‌് പ്രചാരണത്തിന‌് മുന്നിൽ കോൺഗ്രസ‌് സ‌്തംഭിച്ചുനിൽക്കുകയാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ. ആർഎസ‌്എസും അമിത‌്ഷായും മോദിയും യോഗി ആദിത്യനാഥും നടത്തന്ന വർഗീയ പരാമർശത്തിന‌് മുന്നിൽ കോൺഗ്രസ‌് വിറങ്ങലിച്ച‌് നിൽക്കുകയാണ‌്. കേരളം പാക്കിസ്ഥാനാണെന്ന പരാമർശത്തിന‌് പിന്നാലെയാണ‌് വയനാട‌ിനെ പാക്കിസ്ഥാനാക്കുന്നത‌്. വയനാട‌് മാത്രമല്ല, കേരളത്തിൽ ഒരു പ്രദേശവും പാക്കിസ്ഥാനല്ല.  വിഷംതുപ്പുന്ന വർഗീയതയ‌്ക്ക‌് മുന്നിൽ ഒന്നു പ്രതികരിക്കാൻ പോലും യുഡിഎഫിനോ, കോൺഗ്രസ‌് അഖിലേന്ത്യാ നേതൃത്വത്തിനോ കഴിയുന്നില്ല.   ലീഗിന്റെ കൊടി പാക്കിസ്ഥാൻ കൊടിയെന്ന‌് പ്രചരിപ്പിച്ചിട്ടും തങ്ങൾ ഉപയോഗിച്ചത‌് പാക്കിസ്ഥാൻ കൊടിയെന്ന‌് പറഞ്ഞിട്ടും ലീഗ‌ിന‌് പ്രതികരണമില്ല. തങ്ങൾ ഉപയോഗിച്ചത‌് പാക്കിസ്ഥാൻ കൊടിയല്ലെന്ന‌് പറയാത്തതെന്ത‌്. തങ്ങൾ എഴുതിയ ലേഖനത്തിൽപോലും ഇക്കാര്യം പറയുന്നില്ല. ഈ സാഹചര്യം ഉണ്ടാക്കിയത‌് കോൺഗ്രസാണ‌്. ലീഗ‌്–- എസ‌്ഡിപിഐ യോജിപ്പാണ‌്. രാഹുൽഗാന്ധി വയനാട്ടിൽ മൽസരിക്കുമ്പോൾ ആർഎസ‌്എസ‌് അത‌് വർഗീയമായി ഉപയേഗിക്കും. അക്കാര്യം മനസിലാക്കേണ്ടത‌് കോൺഗ്രസാണ‌്.  കോൺഗ്രസിന‌് വർഗീയതയെ ചെറുക്കാൻ കഴിയില്ലെന്നതിന്റെ തെളിവാണിതെന്നും കോടിയേരി ബാലകൃഷ‌്ണൻ പാലക്കാട്ട‌് മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.  പി സി ജോർജ്ജ‌് എവിടെ പൊകുന്നുവോ ആ പാർടിയുടെ കഥകഴിഞ്ഞു. അദ്ദേഹം എൻഡിഎയിലേക്ക‌് പോയത‌് നന്നായി. ചേരേണ്ടവർ ചേർന്നുവെന്നും ചോദ്യത്തിന‌് മറുപടിയായി  കോടിയേരി പറഞ്ഞു. Read on deshabhimani.com

Related News