സംശയലേശമന്യേ, സൗമ്യമായി



തിരുവനന്തപുരം> സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ അവസാനമായി എ കെ ജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനം കഴിഞ്ഞപ്പോൾ മാധ്യമപ്രവർത്തകർ പറഞ്ഞു; ‘എന്തൊരു കൃത്യത ലാളിത്യം’. രോഗാവസ്ഥ കലശലായ സമയത്ത്‌ ആഗസ്ത്‌ പന്ത്രണ്ടിനായിരുന്നു അവസാന വാർത്താസമ്മേളനം. ഗവർണറുടെ പല നീക്കങ്ങളിലും സംസ്ഥാനത്താകെ ആശങ്കകളും സംശയങ്ങളും പ്രതിഷേധവും പടർന്നപ്പോഴും കോടിയേരിക്ക്‌ ഒട്ടും സംശയമില്ലായിരുന്നു; ‘കേന്ദ്ര സർക്കാർ വിവിധ അന്വേഷണ ഏജൻസികൾ പോലെ ഗവർണറെയും ഉപയോഗിച്ച്‌ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനാണ്‌ ശ്രമിക്കുന്നത്‌. അതിനെ ശക്തമായി ചെറുക്കും’ എന്ന നിലപാടായിരുന്നു കോടിയേരിക്ക്. യോജിച്ചുപോകേണ്ട ഭരണഘടനാ സ്ഥാപനങ്ങളാണ്‌ ഗവർണറും സർക്കാരും. അതിനു സാധിക്കാതെ വന്നാൽ ജനങ്ങളാൽ തെരഞ്ഞെടുത്ത സർക്കാരിനെ സംരക്ഷിക്കാൻ സിപിഐ എമ്മും എൽഡിഎഫും കൈമെയ്‌ മറന്ന്‌ മുന്നിട്ടിറങ്ങും ’ എന്നും കോടിയേരി പ്രഖ്യാപിച്ചു.   ആഭ്യന്തര മന്ത്രി, പാർടി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചപ്പോഴെല്ലാം സർക്കാരിന്റെയും പാർടിയുടെയും നിലപാടുകളും നയങ്ങളും കൃത്യതയോടെ വിവരിക്കുന്നതിൽ സമർഥനായിരുന്നു. എത്ര കര്‍ക്കശമായ പാര്‍ടി നിലപാടും തീരുമാനങ്ങളും മാധ്യമങ്ങള്‍ക്കു മുന്നില്‍ ലളിതമായും സുതാര്യമായും വിവരിക്കുമായിരുന്നു. വ്യക്തിപരമായ ചോദ്യങ്ങളോടും ഒരിക്കലും അസഹിഷ്ണുത കാണിച്ചിട്ടില്ല, കൃത്യമായ മറുപടി ചിരിച്ചുകൊണ്ട്‌ പറയുമായിരുന്നു. വ്യക്തിബന്ധങ്ങൾക്ക്‌ അദ്ദേഹം നൽകിയ പ്രാധാന്യവും ഏറെയായി
രുന്നു.       തിരുവനന്തപുരത്ത്‌ നായനാർ ട്രസ്റ്റിന്റെ മന്ദിര ഉദ്ഘാടനമാണ്‌ അദ്ദേഹം അവസാനം പങ്കെടുത്ത പൊതുചടങ്ങ്‌.  അന്നും കോടിയേരി ഒട്ടും സംശയമില്ലാതെ പറഞ്ഞു: ‘‘ജീവകാരുണ്യ പ്രവർത്തനവും രാഷ്‌ട്രീയ പ്രവർത്തനമായി ആണ്‌ സിപിഐ എം കാണുന്നത്‌. എല്ലാ പാർടി പ്രവർത്തകരും അതിന്‌ മുൻകൈയെടുക്കണം. ’’ Read on deshabhimani.com

Related News