കോടിയേരി ചൂഷണങ്ങൾക്ക് എതിരെ സുശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ്‌: യെച്ചൂരി



ന്യൂഡൽഹി > ചൂഷണങ്ങൾക്ക്  എതിരെ സുശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി. എല്ലാ തരത്തിലുമുള്ള  ചൂഷണങ്ങൾക്കും എതിരായ പോരാട്ടങ്ങൾ നയിച്ചു. രാജ്യത്തെ പാവപ്പെട്ടവരുടെയും തൊഴിലാളിവർഗത്തിന്റെയും നായകനായിരുന്നു അദ്ദേഹം. എല്ലാവർക്കും എപ്പോഴും സ്വീകാര്യമായിരുന്നു അദ്ദേഹം. അത്കൊണ്ട് തന്നെ ജനങ്ങൾ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെട്ടു. രാജ്യത്തിന്റെ മതേതരമൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന കാര്യത്തിൽ ഒരുത്തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന സുദൃഡനിലപാട്  അദ്ദേഹം എന്നും ഉയർത്തിപിടിച്ചു. എല്ലാരീതിയിലുമുള്ള വർഗീയ നീക്കങ്ങളെയും പ്രതിരോധിക്കാൻ നിതാന്തജാഗ്രത  പുലർത്തി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലെ കേരളാരാഷ്ട്രീയം രൂപപ്പെടുത്തുന്നതിൽ കോടിയേരി നിർണായക പങ്ക് വഹിച്ചു. മാനവവികസന സൂചികയിലെ എല്ലാരീതിയിലും മുൻപന്തിയിൽ നിൽക്കുന്ന ഒരു സമൂഹം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നേതൃത്വം നൽകി. ഈ  പ്രത്യേക സാഹചര്യത്തിൽ അദേഹത്തിന്റെ അഭാവം നികത്താനാകാത്ത നഷ്ടം തന്നെയാണ്. സിപിഐമ്മിനും എൽഡിഎഫിനും മാത്രമല്ല, മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ പോരാടുന്ന രാജ്യത്തിനും കോടിയേരിയുടെ വിയോഗം വലിയ നഷ്ടമാണ്. അദേഹത്തിന്റെ കുടുംബത്തിന്റെയും സഖാക്കളുടെയും കേരളത്തിലെ മുഴുവൻ പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അദേഹത്തിന്റെ പോരാട്ടവീര്യം ഉൾക്കൊണ്ട്‌ ചൂഷണരഹിത സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുമായി മുന്നോട്ടു പോകും.   Read on deshabhimani.com

Related News