ട്രിപ്പിൾ ലോക്ക്‌ഡൗണിന്‌ മുന്നറിയിപ്പ്‌ ഉണ്ടാകില്ല; എറണാകുളത്ത്‌ സ്ഥിതി ഗുരുതരമെന്ന്‌ മന്ത്രി



കൊച്ചി > നിലവിലെ സാഹചര്യത്തിൽ ആവശ്യമായി വന്നാൽ മുന്നറിയിപ്പില്ലാതെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് എറണാകുളം ജില്ലയുടെ കോവിഡ് പ്രതിരോധ ചുമതലയുള്ള മന്ത്രി വി എസ് സുനിൽകുമാർ. ജില്ലയിൽ നിലവിലെ സ്ഥിതി ഗുരുതരമാണെന്നും അ‌തീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 'എല്ലാ ജില്ലകളിലും രോഗം ഏറ്റവും ഉയർന്ന തോതിൽ എത്തുമെന്ന് കരുതപ്പെടുന്ന മാസമാണ് ജൂ​ലൈ. എറണാകുളം ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല. മെട്രോപൊളിറ്റൻ സിറ്റി ഉള്ള ജി​ല്ലയായതിനാൽ എറണാകുളത്ത് അ‌തീവജാഗ്രത പുലർത്തുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വർധിപ്പിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ എവിടെയെങ്കിലും സ്ഥിതി ഗുരുതരമായാൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കും. അ‌തിനായി പ്രത്യേക കൂടിയാലോചനകളോ മുന്നറിയിപ്പോ ഉണ്ടാവില്ല. വിദഗ്‌ധർ ആവശ്യപ്പെട്ടാൽ ഉടൻതന്നെ പ്രഖ്യാപിക്കുകയാകും ചെയ്യുക' -മന്ത്രി വ്യക്തമാക്കി. Read on deshabhimani.com

Related News