കൊച്ചി ബിനാലെ പുതിയ കലാകാരന്മാർക്ക്‌ പ്രോത്സാഹനമാകും: മല്ലിക സാരാഭായ്



കൊച്ചി ഉണർവും അവബോധവും പകരുന്ന ആശയമാണ് ബിനാലെ മുന്നോട്ടുവയ്ക്കുന്നതെന്ന് കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായ് പറഞ്ഞു. ബിനാലെയിലെ കലാസൃഷ്ടികൾ കണ്ടശേഷം സംസാരിക്കുകയായിരുന്നു മല്ലിക. ഇത്തവണയും നിരവധി പുതിയ കലാകാരന്മാരുടെ ശക്തമായ രംഗപ്രവേശം കാണാനായതിൽ ചാരിതാർഥ്യമുണ്ട്. കല ആസ്വദിക്കാൻ ഇത്രയുംപേർ എത്തുന്നത്‌ കൊച്ചി ബിനാലെയുടെ സവിശേഷതയാണ്. കേരളത്തിന്റെ സമ്പന്നമായ കലാസാംസ്‌കാരിക പാരമ്പര്യം പരിപോഷിപ്പിക്കാൻ ബിനാലെ നിർണായക പങ്കുവഹിക്കുമെന്നും അവർ പറഞ്ഞു.   Read on deshabhimani.com

Related News