കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾ 11 മുതൽ



ഫോർട്ട് കൊച്ചി> കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾക്ക് ഐക്യദാർഢ്യ ദിനാചരണത്തോടെ ഞായറാഴ്ച തുടക്കമാകും. രാവിലെ ഒമ്പതിന്‌ രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ സ്മരിച്ച് സെന്റ് ഫ്രാൻസിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കും. പള്ളിയിലെ ഗായകസംഘം സമാധാനസന്ദേശ ഗാനം ആലപിക്കും. തുടർന്ന് വിമുക്തഭടന്മാരുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രതിജ്ഞയെടുക്കും. ഇൻസെൻട്ര ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 15 മുതൽ 21 വരെ പള്ളത്ത് രാമൻ ഗ്രൗണ്ടിൽ ചിത്രപ്രദർശനം, 18ന് രാവിലെ ആറിന്‌ കാർണിവൽ മാരത്തൺ, ദീർഘദൂര സൈക്കിൾ റാലി, 9.30ന് കൊച്ചിൻ കാർണിവലിന്റെ പതാക ഉയർത്തൽ എന്നിവ നടക്കും. തുടർന്ന് കൊങ്കണി ഭാഷോത്സവം, ഫുഡ് ഫെസ്റ്റിവൽ, പകൽ മൂന്നിന് ഡാർട്ട് ആൻഡ്‌ സ്ലിങ്‌ ഷോട്ട്, കയാക്കിങ്  മത്സരം, വെറ്ററൻസ് ഫുട്ബോൾ, കൾച്ചറൽ പ്രോഗ്രാം എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഭിന്നശേഷിക്കുട്ടികളുടെ കലോത്സവം, മ്യൂസിക് ഇവന്റ്, നീന്തൽ മത്സരം, നാടകം, കോലംവരക്കൽ മത്സരം, രംഗോലി മത്സരം, ക്ലാസിക്കൽ ഡാൻസ്, ഗാനമേള, കുട്ടികളുടെ കലാമത്സരങ്ങൾ, കവിതാപാരായണം, പ്രസംഗം, ഗുസ്തി മത്സരം, സ്കൂൾ ബാൻഡ് മത്സരം, ചവിട്ടുനാടകം, മോട്ടോർ ബൈക്ക് റേസ്, ഫാഷൻ ഷോ, മ്യൂസിക്കൽ നൈറ്റ്, ചൂണ്ടയിടൽ മത്സരം, തേക്കൂട്ടംകളി മത്സരം എന്നിവയും നടക്കും. ഫോർട്ട് കൊച്ചി കടപ്പുറം, പള്ളത്ത് രാമൻ ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, മുണ്ടംവേലി കോർപറേഷൻ ഗ്രൗണ്ട്, സൗദി സ്കൂൾ ഗ്രൗണ്ട്, വാസ്കോ ഡ ഗാമ സ്ക്വയർ, നെഹ്റു പാർക്ക്, കരിപ്പാലം ഗ്രൗണ്ട് എന്നിവിടങ്ങളിലാണ്‌ പരിപാടികൾ. പുതുവർഷപ്പുലരിയെ വരവേറ്റ്‌, 31ന് രാത്രി എട്ടുമുതൽ കലാപരിപാടികൾ അരങ്ങേറും. രാത്രി 12ന് പപ്പാഞ്ഞിയെ കത്തിക്കലും കരിമരുന്നുപ്രയോഗവും. ജനുവരി ഒന്നിന്‌ പകൽ 3.30ന് വെളി മൈതാനത്തുനിന്ന്‌ കാർണിവൽ റാലി ആരംഭിക്കും. കെ ജെ സോഹൻ, ജനറൽ കൺവീനർ സേവ്യർ ബോബൻ, ജനറൽ സെക്രട്ടറി കെ കെ നദീർ, അഭിലാഷ് തോപ്പിൽ, പി ജെ ജോസി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News