താമരശേരിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു; 15 പേർക്ക്‌ പരിക്ക്‌



കോഴിക്കോട്‌ > താമരശേരി പുതുപ്പാടി കൈതപ്പൊയിലിൽ മർക്കസ് നോളജ് സിറ്റിയിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്ന് വീണ്‌ 15 തൊഴിലാളികൾക്ക്‌ പരിക്ക്. മൂന്ന്‌ പേരുടെ നില ഗുരുതരമാണ്‌. പരിക്കേറ്റവരെ കോഴിക്കോട്‌ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. താമരശേരി പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്‌. കാന്തപുരം അബുബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള ട്രസ്‌റ്റിന്‌ വേണ്ടിയാണ്‌ കെട്ടിടം പണിതിരുന്നത്‌. അഥിതി തൊഴിലാളികളാണ്‌ കൂടുതലായും ഉണ്ടായിരുന്നത്‌. Read on deshabhimani.com

Related News