കെഎംഎസ്‌സിഎല്ലിലെ തീപിടിത്തം ; വളച്ചൊടിച്ച്‌ മാധ്യമങ്ങൾ



തിരുവനന്തപുരം > കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷന്റെ മരുന്ന്‌ സംഭരണശാലയിലുണ്ടായ തീപിടിത്തത്തിന്റെ പേരിൽ മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്നത്‌ നുണപ്രചാരണം. ബ്ലീച്ചിങ് പൗഡറിനൊപ്പം മറ്റ്‌ മരുന്നുകളും കോവിഡ്‌ പ്രതിരോധ സാമഗ്രിയും കത്തിനശിച്ചുവെന്നാണ്‌ പ്രചാരണം. എന്നാൽ, ഇവിടെ തീപിടിത്ത സാധ്യതമുന്നിൽ കണ്ട്‌ മരുന്നുകളെ മൂന്നായി തിരിച്ചാണ്‌ സംഭരിക്കുന്നത്‌. അമിത ചൂടും ജലസാന്നിധ്യവും അപകടസാധ്യതയുയർത്തുന്ന ബ്ലീച്ചിങ് പൗഡർ സംഭരണശാലകൾക്ക്‌ പുറത്താണ്‌ സൂക്ഷിക്കുക. ഇതിന്‌ സൗകര്യമില്ലാത്തയിടങ്ങളിൽ വൈദ്യുതിബന്ധമില്ലാത്ത പ്രത്യേകമുറിയിലാക്കും. മഴക്കാലത്തെ അധിക ഉപയോഗത്തിനാണ്‌ ബ്ലീച്ചിങ് പൗഡർ കൂടുതലായി സംഭരിച്ചത്‌. കൊല്ലത്തെ തീപിടിത്തത്തിൽ 17 കോടിയുടെയും തിരുവനന്തപുരത്തെ സംഭവത്തിൽ 1.12 കോടിയുടെയും നാശനഷ്‌ടമുണ്ടായി. ഇതിൽ ബ്ലീച്ചിങ് പൗഡറും ചില രാസവസ്തുക്കളുമാണ്‌ നശിച്ചത്‌. ഗുണനിലവാരമില്ലെന്ന്‌ കണ്ടെത്തുന്ന മരുന്നുകൾ വ്യവസ്ഥപ്രകാരം നശിപ്പിക്കുന്നതുവരെ സംഭരണശാലകളിൽതന്നെയാണ്‌ സൂക്ഷിക്കാറ്‌. ഇതിലും ദുരൂഹതയാരോപിക്കാനാണ്‌ ശ്രമം. "വാങ്ങിക്കൂട്ടൽ' 
പ്രായോഗികമല്ല മരുന്നുകളും മറ്റും വാങ്ങുന്നതിന്‌ കോർപറേഷന്‌ കൃത്യമായ മാനദണ്ഡമുണ്ട്‌. ആരോഗ്യവകുപ്പിന്റെ ജില്ലാതല മേൽനോട്ടക്കാരുടെയും സർക്കാരിന്റെയും നിർദേശത്തിൽ മാത്രമെ ഓർഡർ നൽകാനും സംഭരിക്കാനും കഴിയൂ. വെബ്‌സൈറ്റ്‌ പ്രവർത്തിക്കുന്നില്ലെന്ന ചില മാധ്യമങ്ങളുടെ പ്രചാരണം വാസ്തവവിരുദ്ധമാണെന്ന്‌ എംഡി കെ ജീവൻബാബു പറഞ്ഞു. ആറിടത്ത്‌ സംഭരണശാല മലപ്പുറം, തൃശൂർ, കണ്ണൂർ, കോഴിക്കോട്‌, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ആധുനിക മരുന്നുസംഭരണശാല നിർമിക്കാൻ കെഎംഎസ്‌സിഎല്ലിന്‌ സർക്കാർ അനുമതി. നിലവിൽ ആലപ്പുഴയിലും കോട്ടയത്തുമാണ്‌ പുതിയ കെട്ടിടങ്ങളുള്ളത്‌. മറ്റ്‌ ജില്ലകളിലെല്ലാം സംഭരണശാലകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും 14 ജില്ലയിലും ആധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങളാണ്‌ ലക്ഷ്യം.   Read on deshabhimani.com

Related News