ലൈംഗിക ന്യൂനപക്ഷത്തെ അധിക്ഷേപിക്കൽ: ഷാജിയുടെ നിലപാടാണോ യുഡിഎഫിനും- ഡിവൈഎഫ്‌ഐ



തിരുവനന്തപുരം> ലൈംഗിക ന്യൂനപക്ഷത്തെ അധിക്ഷേപിക്കുന്ന മുസ്ലിംലീഗ് നേതൃത്വത്തിന്റെ പിന്തിരിപ്പൻ  നിലപാട് ആധുനിക സാമൂഹത്തിന്‌ നിരക്കാത്തതാണെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്. എൽജിബിടിക്യു സമൂഹം നാട്ടിൽ "തല്ലിപ്പൊളി' പണിയെടുക്കുന്നവരാണെന്നുള്ള  കെ എം ഷാജിയുടെ പ്രസ്താവന അങ്ങേയറ്റം ഗൗരവത്തോടെ കാണണം. ലിംഗസമത്വത്തിനായി സർക്കാർ നടത്തുന്ന പരിപാടി മതവിശ്വാസത്തിനെതിരാണെന്നും ലിംഗമാറ്റ ശസ്ത്രക്രിയ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറയുന്നു. പാർശ്വവൽക്കരിക്കപ്പെട്ട് യാതന അനുഭവിക്കേണ്ടി വരുന്ന സമൂഹത്തെ  മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക്‌ തുരങ്കം വയ്‌ക്കാനുള്ള ഈ നീക്കം അപലപനീയമാണ്‌. സമാനമായ അഭിപ്രായമാണോ ഇക്കാര്യത്തിൽ ലീഗ്‌, യുഡിഎഫ്‌ നേതൃത്വങ്ങൾക്കെന്ന്‌ വ്യക്തമാക്കണമെന്നും ഡിവൈഎഫ്‌ഐ സെക്രട്ടറിയറ്റ്‌ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News