മധ്യപ്രദേശിലെ ആദിവാസി കൊലപാതകം: ഗോരക്ഷാ​ഗുണ്ടകള്‍ക്കെതിരെ നടപടിവേണം: കിസാൻസഭ



ന്യൂഡൽഹി മധ്യപ്രദേശിൽ സിയോനി ജില്ലയിലെ സിമാരിയ, സാഗർ ഗ്രാമങ്ങളിൽ ആദിവാസികളായ ധൻസായി ഇൻവതി, സമ്പത്ത്‌ലാൽ വാട്ടി എന്നിവരെ ബജ്‌രംഗദൾ, ശ്രീരാമസേന പ്രവർത്തകർ നിഷ്‌ഠുരമായി ആക്രമിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിൽ കർശന നിയമനടപടി ഉണ്ടാകണമെന്ന്‌ അഖിലേന്ത്യാ കിസാൻസഭ ആവശ്യപ്പെട്ടു. പശുവിനെ കൊലപ്പെടുത്തിയെന്ന വ്യാജ ആരോപണത്തിൽ നിരപരാധികളായ രണ്ട്‌ ചെറുപ്പക്കാരെ കൊലപ്പെടുത്തിയതോടെ രണ്ട്‌ കുടുംബം നിരാലംബരായി. ഗ്രാമവാസികളെ വളഞ്ഞുവച്ച്‌ "ഗോരക്ഷാ​ഗുണ്ടാസംഘങ്ങൾ' ആക്രമിക്കുകയായിരുന്നു. ബിജെപി ഭരണത്തിൽ ഇത്തരം സംഘങ്ങൾ അഴിഞ്ഞാടുന്നതിനു തെളിവാണിത്‌. കൊലപാതകങ്ങളിൽ പങ്കുള്ള ബജ്‌രംഗദൾ, ശ്രീരാമസേന പ്രവർത്തകരെ ഉടൻ അറസ്‌റ്റുചെയ്യണമെന്ന്‌ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെ, ജനറൽ സെക്രട്ടറി ഹന്നൻമൊള്ള എന്നിവർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News