കർഷകരുടെ രാജ്‌ഭവൻ മാർച്ച്‌ ഇന്ന്‌



തിരുവനന്തപുരം > സംയുക്ത കർഷകമോർച്ച ആഹ്വാനപ്രകാരം കർഷകർ ശനിയാഴ്‌ച രാജ്യത്തെ രാജ്‌ഭവനുകൾ വളയും. ദേശീയ കർഷക പ്രക്ഷോഭത്തിന്റെ ഒത്തുതീർപ്പ്‌ വ്യവസ്ഥകൾ കേന്ദ്ര സർക്കാർ പാലിക്കുക, സ്വാമിനാഥൻ കമീഷൻ നിർദേശിച്ച താങ്ങുവില നിയമംവഴി നടപ്പാക്കുക, വൈദ്യുതിബിൽ പിൻവലിക്കുക,  കാർഷിക കടം എഴുതിത്തള്ളുക, പെൻഷൻ തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ മാർച്ച്‌. തിരുവനന്തപുരത്ത്‌ രാജ്‌ഭവൻ മാർച്ച്‌ കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ ഉദ്‌ഘാടനംചെയ്യും. മ്യൂസിയം പരിസരത്തുനിന്ന്‌ രാവിലെ 10ന്‌ ആരംഭിക്കും. സംസ്ഥാനത്ത്‌ ജില്ലാ കേന്ദ്രങ്ങളിലെ പ്രധാന കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും മാർച്ച്‌ നടത്തും. കേരള കർഷകസംഘം, കിസാൻസഭ,  കർഷക യൂണിയൻ (എം), കിസാൻജനത (എസ്‌), കിസാൻജനത (എൽജെഡി), കർഷക കോൺഗ്രസ്‌ (എസ്‌), കേരള കർഷക യൂണിയൻ (സ്‌കറിയ), ജനാധിപത്യ കർഷക യൂണിയൻ, നാഷണലിസ്റ്റ്‌ കിസാൻസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ്‌  മാർച്ച്‌.   Read on deshabhimani.com

Related News