മസാല ബോണ്ട്‌: ഇഡി എതിർസത്യവാങ്‌മൂലം നൽകി



കൊച്ചി > മസാല ബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യലിന് ഹാജരാകാൻ നൽകിയ സമൻസുകൾ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്‌ നൽകിയ ഹർജിയിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) എതിർസത്യവാങ്‌മൂലം നൽകി. ഒന്നരവർഷമായി ബുദ്ധിമുട്ടിക്കുകയാണെന്ന്‌ ആരോപിച്ച് കിഫ്ബി നൽകിയ ഹർജിയിലും ഇഡിയുടെ കൊച്ചി സോണൽ അസി. ഡയറക്ടർ സുരേന്ദ്ര ജി കവിത്കർ സത്യവാങ്‌മൂലം നൽകി. കേസ്‌ 28ന്‌ പരിഗണിക്കും. Read on deshabhimani.com

Related News