കിഫ്ബി ധനസഹായം : ആശുപത്രികളിൽ 2200 കോടിയുടെ 
പദ്ധതികൾക്ക് തുടക്കം



തിരുവനന്തപുരം സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന 2200 കോടി രൂപയുടെ നിർമാണ പ്രവൃത്തികൾക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി തുടക്കം കുറിച്ചു. മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി.    തിരുവനന്തപുരം മെഡിക്കൽ കോളേജ് രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം, ജനറൽ ആശുപത്രി, വർക്കല, മലയിൻകീഴ് താലൂക്ക് ആശുപത്രികൾ, കൊല്ലം ജില്ലാ ആശുപത്രി, ആലപ്പുഴ ജില്ലയിലെ മാവേലിക്കര ജില്ലാ ആശുപത്രി, ചേർത്തല, കായംകുളം താലൂക്ക് ആശുപത്രികൾ, പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജ് (രണ്ടാംഘട്ടം), മല്ലപ്പള്ളി താലൂക്ക് ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി, എറണാകുളം കരുവേലിപ്പടി താലൂക്ക് ആശുപത്രി, തൃശൂർ മെഡിക്കൽ കോളേജ് (സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്), പാലക്കാട് ജില്ലാ ആശുപത്രി, പട്ടാമ്പി, ആലത്തൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്ക് ആശുപത്രികൾ, മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി താലൂക്ക് ആശുപത്രികൾ, കോഴിക്കോട് ജനറൽ (ബീച്ച്) ആശുപത്രി, കൊയിലാണ്ടി, ബാലുശേരി, ഫറോഖ്, നാദാപുരം (ഡയാലിസിസ് കേന്ദ്രം) താലൂക്ക് ആശുപത്രികൾ, കാസർകോട്‌ ബേഡഡുക്ക, നീലേശ്വരം, മംഗൽപാടി, പനത്തടി (ഡയാലിസിസ് കേന്ദ്രം) താലൂക്ക് ആശുപത്രികൾ, കണ്ണൂർ ജില്ലയിലെ മലബാർ ക്യാൻസർ സെന്ററിനെ പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ്‌ റിസർച്ച് ആയി ഉയർത്തുന്ന പദ്ധതിയുടെ (രണ്ടാം ഘട്ടം) എന്നീ നിർമാണ പ്രവൃത്തികളുടെ ശിലാസ്ഥാപനമാണ്‌ മുഖ്യമന്ത്രി നിർവഹിച്ചത്‌. Read on deshabhimani.com

Related News