ഫെമ ലംഘനം ഉണ്ടോയെന്ന് അന്വേഷിക്കേണ്ടത് ഇഡിയല്ലെന്ന് കിഫ്ബി; കേസ് സെപ്തംബർ 2ന് പരിഗണിക്കും



കൊച്ചി> എൻഫോഴ്സ്മെൻറ്  ഡയറക്ടറേറ്റ് (ഇ ഡി) അനാവശ്യമായി തങ്ങളുടെ  പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയാണെന്ന്  കിഫ്ബി ഹെെക്കോതിയിൽ അറിയിച്ചു.  പലതവണ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ഇപ്പോള്‍ വീണ്ടും സമന്‍സയച്ചിരിക്കുകയാണ്. ഫെമ  ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം റിസർവ് ബാങ്കിനാണ്, ഇഡിക്കല്ലെന്നും കിഫ്ബിക്ക് റിസർവ് ബാങ്കിന്റെ എല്ലാ അനുമതിയും ഉണ്ടെന്നും വ്യക്തമാക്കി. തുടർ നടപടികൾക്ക് സ്റ്റേ  വേണമെന്നും കിഫ് ബി ആവശ്യപ്പെട്ടു. അതേസമയം സംശയത്തിന്റെ  അടിസ്ഥാനത്തിലാണോ അവർത്തിച്ച് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തുന്നതെന്ന് കോടതി ഇഡിയോട് ചോദിച്ചു. കേസിൽ കൗണ്ടർഫയൽ ചെയ്യാൻ ഇഡി സമയം ചോദിച്ചു. കിഫ്ബി വിദേശനാണയ ചട്ടം(ഫെമ)ലംഘിച്ചതായി സംശിക്കുന്നുണ്ടെന്ന്  ഇഡി പറഞ്ഞു. കേസ് സെപ്തംബർ 2ന് വീണ്ടും പരിഗണിക്കും. ഇഡി നല്ല ഉദ്ദേശത്തിൽ അല്ല സമൻസ് അയച്ചിരിക്കുന്നതെന്നു്  കിഫ്ബിക്ക് വേണ്ടി ഹാജരായ സുപ്രിം കോടതി അഭിഭാഷകൻ അരവിന്ദ് ദത്താർ പറഞ്ഞു. പണം വന്നത് നിയമവിരുദ്ധമായിട്ടാണെന്ന് പറയാനാവില്ലെന്നും കിഫ്ബി കോടതിയെ അറിയിച്ചു. Read on deshabhimani.com

Related News