തണലാകാൻ തലയെടുപ്പോടെ കിഫ്ബി



തിരുവനന്തപുരം> മലയാളിയുടെ വികസനസ്വപ്‌ന‌ങ്ങൾക്ക് ചിറകുനൽകിയ കേരളമാതൃകയാണ് കിഫ്ബി. സമസ്‌തമേഖലയെ സ്‌പർശിക്കുന്ന 53,870 കോടിയുടെ 986 പദ്ധതികൾ. എല്ലാ  പ്രതിബന്ധങ്ങളെയും തരണംചെയ്തുള്ള യാത്ര. അതിൽ സാമ്പത്തിക, സാങ്കേതിക, നിർവഹണ സഹായമടക്കം പെടും. ഒപ്പം, ഏഴ്‌ വൻകിട ഭൂമി ഏറ്റെടുക്കൽ പദ്ധതിക്കുള്ള 22,846 കോടിയുടെ നീക്കിവയ്‌പും. ആശുപത്രിക്കും സ്‌കൂളുകൾക്കും ആധുനിക സൗകര്യവും ഈടുള്ള പാലവും റോഡും നവീന തീരസംരക്ഷണ സംവിധാനങ്ങളുമൊക്കെയായി നാടാകെ പടരുകയാണ് ആ തണൽ. 13 വകുപ്പിലായി 5487 കോടി രൂപയുടെ പദ്ധതി ചെറിയകാലംകൊണ്ട് പൂർത്തിയാക്കി. 25 വകുപ്പിന് 20,532 കോടി രൂപ കൈമാറി. വിവിധ ഏജൻസിയിൽനിന്ന് 18,021 കോടി രൂപയുടെ വായ്‌പാനുമതിയും നേടി. ഇതിൽ‌ 15,414 കോടി സമാഹരിച്ചു. ആറുമാസത്തിനുള്ളിൽ 498 കോടി വായ്‌പ തിരിച്ചടച്ചു.മലയോര, തീരദേശ ഹൈവേകളും ദേശീയപാത 66ന്റെ വികസനവും യാഥാർഥ്യമാക്കുന്നു‌. കെ–-ഫോൺ വഴി വിവരവിനിമയത്തിലും സേവനമേഖലയിലേക്കും ചുവടുറപ്പിച്ചു. പണമില്ലാതെ അഞ്ച് പതിറ്റാണ്ടായി മുടങ്ങിക്കിടന്നവപോലും യാഥാർഥ്യമായി. കുടിവെള്ള, വൈദ്യുതി വിതരണമേഖലകളിൽ വിവരണാതീതമായ മുന്നേറ്റം കിഫ്‌ബി വഴി സാധ്യമാക്കി.   Read on deshabhimani.com

Related News