തൊഴിലും കൂലിയും സംരക്ഷിക്കണം ; ഖാദിത്തൊഴിലാളികളുടെ രാജ്‌ഭവൻ മാർച്ച്‌



തിരുവനന്തപുരം ഖാദിയെ സംരക്ഷിക്കുക, തൊഴിലും കൂലിയും ഉറപ്പുവരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഗാന്ധി രക്തസാക്ഷിത്വദിനത്തിൽ ഖാദിത്തൊഴിലാളികളുടെ ഉജ്വല രാജ്‌ഭവൻ മാർച്ച്‌. ഖാദി വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ നടന്ന മാർച്ച്‌ ഖാദിയെയും തൊഴിലാളികളെയും അവഗണിക്കുന്ന കേന്ദ്രസർക്കാർ നടപടികൾക്കെതിരായ കരുത്തുറ്റ ശബ്ദമായി മാറി. കേന്ദ്ര ഖാദി കമീഷന്റെ അവഗണന അവസാനിപ്പിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ–-ജനവിരുദ്ധ നയങ്ങൾ തിരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾകൂടി ഉയർത്തി നടത്തിയ മാർച്ചിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന്‌ സ്‌ത്രീ തൊഴിലാളികൾ അണിനിരന്നു. മ്യൂസിയം ജങ്ഷനിൽനിന്നാരംഭിച്ച മാർച്ച്‌ രാജ്‌ഭവനു മുന്നിൽ പൊലീസ്‌ തടഞ്ഞു. തുടർന്നു നടന്ന ധർണ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ഫെഡറേഷൻ പ്രസിഡന്റ്‌ സോണി കോമത്ത്‌ അധ്യക്ഷയായി. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ഫെഡറേഷൻ ജനറൽ സെക്രട്ടറി സി കൃഷ്‌ണൻ, സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എസ്‌ പുഷ്‌പലത, ഫെഡറേഷൻ ട്രഷറർ കെ പി രണദിവെ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News