ശനിയാഴ്‌ച ക്ലാസുകൾ വേണ്ട , പ്രൈമറിക്ലാസിൽ ലഘുവ്യായാമങ്ങൾ വേണം ; ഖാദർ കമ്മിറ്റി റിപ്പോർട്ട്‌



തിരുവനന്തപുരം ശനിയാഴ്‌ച  ക്ലാസുകൾ വേണ്ടെന്ന്‌  പൊതുവിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന്‌ സർക്കാർ നിയോഗിച്ച  ഖാദർ കമ്മിറ്റിയുടെ രണ്ടാംഭാഗ റിപ്പോർട്ട്‌ നിർദേശം. ഉച്ചവരെയുള്ള പതിവ്‌ ക്ലാസും ഒഴിവാക്കണം.  പരീക്ഷണ നിരീക്ഷണങ്ങൾക്കും, ലൈബ്രറികളിൽ വായനയ്ക്കും റഫറൻസിനും സംഘപഠനത്തിനും ശനി ഉപയോഗിക്കണം.   എല്ലാവരും സ്‌കൂളിലെത്തുന്നുവെന്ന്‌ ഉറപ്പാക്കണം. പ്രീ സ്കൂൾ ഘട്ടത്തിൽ -അങ്കണവാടികൾ അടക്കമുള്ളവ  നാല്–- നാലര മണിക്കൂർ   പ്രവർത്തിക്കണം.  തൊഴിലിന്‌ പോകുന്ന അച്ഛനമ്മമാർ  തിരിച്ചുവരുന്നതുവരെ സുരക്ഷിതമായി കുട്ടികളെ സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കണം.  പ്രൈമറി തലത്തിൽ   ക്ലാസിൽ തന്നെ ചെയ്യാൻ കഴിയുന്ന ലഘുവ്യായാമങ്ങൾ നിർബന്ധമാക്കണം. ഇത് പഠനത്തിന്റെ ഭാഗമായി ഉൾച്ചേർത്താൽ ഏതു പിരീഡിലും നടത്താൻ കഴിയും. കുട്ടികളുടെ കലാവാസനയും സർഗവാസനകളും പരിപോഷിക്കാനുള്ള സമയവും പഠനസമയത്തിന്റെ പരിധിയിൽ ഉണ്ടാകണമെന്നും ഖാദർ കമ്മിറ്റി  ശുപാർശയുണ്ട്‌. Read on deshabhimani.com

Related News