പൊതുപണിമുടക്ക് വിജയിപ്പിക്കുക: കെജിഒഎ



കൊച്ചി കോർപറേറ്റുകളെ വഴിവിട്ട് സഹായിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അഭ്യർഥിച്ചു. രാജ്യത്ത്‌ സാമ്പത്തിക അസമത്വവും തൊഴിലില്ലായ്‌മയും വർധിക്കുകയാണ്‌. കോവിഡ്  പാക്കേജുകൾ കോർപറേറ്റ് ലാഭം വർധിപ്പിക്കാൻമാത്രം ലക്ഷ്യമിട്ടിട്ടുള്ളതാണ്‌. പെട്രോളിയം ഉൽപ്പന്നങ്ങളുടെ സബ്സിഡി  നിർത്തുകയും വില വർധിപ്പിക്കുകയും ചെയ്ത്‌ ജനങ്ങളെ കേന്ദ്രസർക്കാർ കൊള്ളയടിക്കുകയാണ്‌. പൊതുമേഖലാ വിൽപ്പനയിലൂടെയും കോർപറേറ്റുകളെ വഴിവിട്ട് സഹായിക്കുന്ന നയമാണ്‌ കേന്ദ്രസർക്കാരിന്റേതെന്നും യോഗം വിലയിരുത്തി.  ഫെബ്രുവരിയിൽ നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് സംസ്ഥാന കൗൺസിൽ അഭ്യർഥിച്ചു. എറണാകുളം ടൗൺഹാളിൽ നടന്ന യോഗം ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം എ നാസർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. ഇ ടി ബിന്ദു, ടി എൻ മിനി, ജിൻരാജ്, ഡോ. കെ കെ ഷാജി, എം ഷാജഹാൻ, എസ് സുമ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News