ഹെെറേഞ്ചിലും ഫുൾറേഞ്ച്



അടിമാലി ദേവികുളത്തെ കൊരങ്ങാട്ടിയും സൂര്യൻകുടിയും തലമാലിയും കുതിരയളയും തുമ്പിപ്പാറക്കുടിയുമെല്ലാം ഇപ്പോൾ ഓൺലൈനിലാണ്. കാടും മലയും പുഴയും കടന്ന് കെ ഫോൺ ടെക്നീഷ്യന്മാർ കുടിയിലെ മൂപ്പന്മാരുടെ വീടുകളിൽ മോഡവും നെറ്റ് കണക്ഷനും നൽകി. കെ ഫോൺ വഴി കേരള വിഷൻ മീഡിയനെറ്റിന്റെ സഹായത്തോടെയാണ് സംസ്ഥാന സർക്കാരിന്റെ സ്വപ്‌നം കുടികളിൽ പൂവണിയുന്നത്. ദേവികുളം താലൂക്കിലെ അടിമാലി പഞ്ചായത്തിൽ ആദ്യ കണക്ഷൻ കൊരങ്ങാട്ടി ആദിവാസി കോളനി ഊരുമൂപ്പൻ പി കെ ബിനുമോന് മോഡവും കണക്ഷനും നൽകി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി ഡി ഷാജി ഉദ്ഘാടനം ചെയ്തു. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പി എസ് സിബി നേതൃത്വം നൽകി. Read on deshabhimani.com

Related News