കേരള സർവകലാശാല യൂണിയൻ, സെനറ്റ്‌: വൻവിജയം നേടി എസ്‌എഫ്‌ഐ



തിരുവനന്തപുരം > കേരള സർവകലാശാല യൂണിയൻ, സെനറ്റ് തെരഞ്ഞെടുപ്പുകളിൽ ഉജ്വലവിജയം ആവർത്തിച്ച്‌ എസ്എഫ്ഐ. ചെയർപേഴ്‌സണായി -അനില രാജും (ടികെഎംഎം കോളേജ്‌, നങ്ങ്യാർകുളങ്ങര) ജനറൽ സെക്രട്ടറിയായി നകുൽ ജയചന്ദ്രനും (ഗവ. സംസ്കൃത കോളേജ് തിരുവനന്തപുരം) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്‌സൺമാരായി -അയിഷ ബാബു (എസ്എൻ കോളേജ് കൊല്ലം),  ടി കെ ദൃശ്യമോൾ (എൻഎസ്എസ് കോളേജ് പന്തളം), പി വി ശ്രുതി (ഇക്ബാൽ ട്രയിനിങ് കോളേജ്, പെരിങ്ങമല) എന്നിവരും ജോ. സെക്രട്ടറിയായി -അരവിന്ദ് രാജ് (ബിഷപ് മൂർ കോളേജ് മാവേലിക്കര), മുഹമ്മദ് റഫീക്ക് (സെന്റ്‌ സിറിൾസ് കോളേജ്, അടൂർ) എന്നിവരും എസ്‌എഫ്‌ഐ പാനലിൽ തെരഞ്ഞെടുക്കപ്പെട്ടു. അക്കൗണ്ട്സ്, സ്റ്റുഡന്റ്‌സ്‌ കൗൺസിൽ സീറ്റുകളിൽ മുഴുവൻ സീറ്റിലും എക്സിക്യൂട്ടീവിൽ 15ൽ പതിനാലിലും എസ്എഫ്ഐ പാനൽ വിജയിച്ചു. ഒന്ന് വീതം സെനറ്റ്, എക്സിക്യൂട്ടീവ്, സ്റ്റുഡൻസ് കൗൺസിൽ സീറ്റുകളിൽ എസ്എഫ്ഐ, എഐഎസ്എഫ് സ്ഥാനാർഥികളെ പിന്തുണച്ചു. സെനറ്റിൽ വിജയിച്ചവർ–- -റിയാസ് വഹാബ് (എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, കാര്യവട്ടം ക്യാമ്പസ്), ആര്യ പ്രസാദ് (എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം, രക്തസാക്ഷി അജയപ്രസാദിന്റെ സഹോദരി, ഡിബി കോളേജ് ശാസ്താംകോട്ട), അലീന അമൽ (സിഎസ്‌ഐ ലോ കോളേജ്), അൽ ആനന്ദ് (ലോ അക്കാദമി), എ അനന്ദു (എസ്എൻ കോളേജ് കൊല്ലം), എ എൽ ചന്തു (യുണിവേഴ്സിറ്റി കോളേജ്), എൻ നൗഫൽ (കാര്യവട്ടം ക്യാമ്പസ് ), സച്ചു എസ് നായർ (ഗവ. ലോ കോളേജ് തിരുവനന്തപുരം), അനന്ദു എസ് പോച്ചയിൽ (എഐഎസ്എഫ്). വിജയികളെ അഭിവാദ്യം ചെയ്ത്‌ തിരുവനന്തപുരത്ത്‌ നടന്ന പ്രകടനത്തെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻ ദേവ്, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അരുൺ ബാബു തുടങ്ങിയവർ അഭിവാദ്യം ചെയ്തു. കേരള സർവകലാശാല യൂണിയനിൽ എസ്എഫ്ഐ‌ക്ക് മികച്ച വിജയം സമ്മാനിച്ച വിദ്യാർഥികളെ സംസ്ഥാന സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു. Read on deshabhimani.com

Related News