എസ്‌എസ്‌എൽസി വിജയശതമാനത്തിൽ മുന്നില്‍ 
കണ്ണൂർ99.94% ; കുറവ് വയനാട് ; എ പ്ലസ് : മലപ്പുറം ഒന്നാമതുതന്നെ



തിരുവനന്തപുരം എസ്‌എസ്‌എൽസി വിജയശതമാനത്തിൽ റവന്യു ജില്ലകളിൽ ഇക്കുറി മുന്നിലെത്തിയത് കണ്ണൂരും പിന്നിൽ വയനാടും. കണ്ണൂരിൽ ആകെ  എഴുതിയ 34,997 പേരിൽ 34,975 വിദ്യാർഥികൾ ഉപരി പഠനയോഗ്യത നേടി. വിജയശതമാനം 99.94. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്‌. 11,787 പേർ പരീക്ഷ എഴുതിയതിൽ 11,600 പേർ ഉപരിപഠന യോഗ്യത നേടി . വിജയശതമാനം 98.41. കഴിഞ്ഞവർഷം വിജയശതമാനത്തിൽ ഒന്നാമതെത്തിയ എറണാകുളം ഇത്തവണ ഒരുപടി ഇറങ്ങി. ഇവിടെ ആകെ പരീക്ഷയെഴുതിയ 31,470 വിദ്യാർഥികളിൽ  31,445 പേർ ഉപരിപഠനയോഗ്യത നേടി. വിജയശതമാനം 99.92. എ പ്ലസ്: മലപ്പുറം ഒന്നാമതുതന്നെ ഏറ്റവും കൂടുതൽ പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച ജില്ലയിൽ ഒന്നാം സ്ഥാനം ഇത്തവണയും മലപ്പുറത്തിന്. ജില്ലയിൽ 11,876 കുട്ടികൾക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. എ പ്ലസ് നേട്ടത്തിൽ 8365 പെൺകുട്ടികളും 3511 ആൺകുട്ടികളുമാണ്. കഴിഞ്ഞ തവണ 7230 കുട്ടികൾക്കായിരുന്നു ജില്ലയിൽ എ പ്ലസ് നേട്ടം. മലപ്പുറം, തിരൂർ, വണ്ടൂർ, തിരൂരങ്ങാടി എന്നീ നാല്‌ വിദ്യാഭ്യാസ ജില്ലകളിൽ നിന്നായാണ് ഇത്രയും വിദ്യാർഥികൾക്ക് എ പ്ലസ് ലഭിച്ചത്. ഏറ്റവും കുറവ് ഇത്തവണയും വയനാടാണ്. 1448 പേരാണ് ജില്ലയിലെ എ പ്ലസുകാർ. കഴിഞ്ഞതവണ ഇത് 830 ആയിരുന്നു. വിദ്യാഭ്യാസ ജില്ലകളിലും മലപ്പുറം തന്നെയാണ് ഒന്നാമത്. 4,856 വിദ്യാർഥികൾക്കാണ് വിദ്യാഭ്യാസ ജില്ലയിൽ നേട്ടം. കഴിഞ്ഞതവണ 3024 പേരാണ്‌ വിദ്യാഭ്യാസ ജില്ലയിൽ എ പ്ലസ് ലഭിച്ചത്. തിരുവനന്തപുരം–-- 5681, കൊല്ലം–- -6458, പത്തനംതിട്ട –--1570, ആലപ്പുഴ–- -3818, കോട്ടയം–--2927, ഇടുക്കി–--1467, എറണാകുളം-–-5669, തൃശൂർ–--5943, പാലക്കാട്–- -4287, കോഴിക്കോട് –-- 7917, വയനാട് –--1448, കണ്ണൂർ–- -6803, കാസർകോട്–-- 2667 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണം.   Read on deshabhimani.com

Related News