ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം സർവകാല റെക്കോർഡിൽ: മന്ത്രി പി എ മുഹമ്മദ് റിയാസ്



തിരുവനന്തപുരം കേരളത്തിൽ കഴിഞ്ഞ വർഷം വന്നുപോയത്‌ 1.88 കോടി ആഭ്യന്തര വിനോദസഞ്ചാരികൾ. കോവിഡിനുമുമ്പ് ഒരു വർഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. 2022ൽ ഇത് 1,88,67,414 ആയി. സർവകാല റെക്കോഡാണിത്‌. 2.63 ശതമാനം വളർച്ചയാണ് നേടിയതെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിയമസഭയെ അറിയിച്ചു. ടൂറിസം ട്രെൻഡ്‌ വിലയിരുത്തി  മാർക്കറ്റിങ്‌ സ്ട്രാറ്റജി ആവിഷ്‌കരിക്കും. ഇതിനായി ശിൽപ്പശാല നടത്തും. ഡെസ്റ്റിനേഷൻ വെഡ്ഡിങ്‌  പ്രചരിപ്പിക്കുന്നതിനുള്ള ക്യാമ്പയിൻ ഇതിൽ പ്രധാനമാണ്‌.  ഇത്തരം അനുകൂല സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 2022-ൽ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം (40,48,679) ജില്ലയിലാണ്.   Read on deshabhimani.com

Related News