ഉത്സവ സീസൺ : കൂടുതൽ അന്തർസംസ്ഥാന സർവീസുകളുമായി 
കെഎസ്ആർടിസി



തിരുവനന്തപുരം മഹാനവമി, വിജയദശമി, ദസറ ഉത്സവങ്ങളോട് അനുബന്ധിച്ച്  28 മുതൽ ഒക്ടോബർ 12 വരെ കെഎസ്ആർടിസിയും  സ്വിഫ്റ്റും  കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ നടത്തും. ബംഗളൂരു , മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ്  അധിക സർവീസ് നടത്തുന്നത്.  കെഎസ്ആർടിസി ബസുകളിൽ റിസർവേഷൻ പൂർത്തിയായതിന് ശേഷമാകും ആവശ്യമെങ്കിൽ സ്വിഫ്റ്റ് ബസുകൾ  ഈ റൂട്ടുകളിൽ  സർവീസ് നടത്തുക. ബംഗളൂരു–- - കോഴിക്കോട്, ബംഗളൂരു–- - തൃശൂർ ( സേലം- കോയമ്പത്തൂർ- പാലക്കാട് വഴി),  ബംഗളൂരു–- - എറണാകുളം (സേലം- കോയമ്പത്തൂർ- പാലക്കാട് ),  ബംഗളൂരു–-- കോട്ടയം ( സേലം- കോയമ്പത്തൂർ- പാലക്കാട് ),  ബംഗളൂരു–- - കണ്ണൂർ ( ഇരിട്ടി വഴി), ബംഗളൂരു–- പയ്യന്നൂർ ( ചെറുപുഴ വഴി), ബംഗളൂരു–- തിരുവനന്തപുരം( നാ​ഗർകോവിൽ വഴി), ചെന്നൈ –-തിരുവനന്തപുരം ( നാ​ഗർകോവിൽ വഴി), ചെന്നൈ–- എറണാകുളം ( സേലം - കോയമ്പത്തൂർ വഴി), തിരിച്ചും കെഎസ്ആർടിസിയുടെ സ്കാനിയ, വോൾവോ ബസുകൾ  സർവീസുകൾ നടത്തും. www.online.keralartc.com എന്ന വെബ്‌സൈറ്റ്‌ വഴിയോ   ende ksrtc എന്ന മൊബൈൽ ആപ് വഴിയോ ടിക്കറ്റ്‌ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 9447071021 Read on deshabhimani.com

Related News