വിരലടയാളത്തിലൂടെ പ്രതിയെ തിരിച്ചറിയൽ ; കേരള പൊലീസ്‌ ഒന്നാമത്‌



ന്യൂഡൽഹി രാജ്യത്ത് വിരലടയാള പരിശോധനയിലൂടെ കുറ്റം തെളിയിക്കുന്നതില്‍  ഒന്നാം സ്ഥാനം കേരള പൊലീസിന്.  ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ 2020ലെ  പഠന റിപ്പോർട്ടിലാണ്‌ ഈ വിവരം. കഴിഞ്ഞ വർഷം 657 കേസ് വിരലടയാള സഹായത്തോടെ കേരള പൊലീസ്‌ തെളിയിച്ചു. 517 കേസ്‌ തെളിയിച്ച കർണാടകയും ആന്ധ്രപ്രദേശുമാണ്‌ (412) രണ്ടും മൂന്നും സ്ഥാനത്ത്. കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസ്, എറണാകുളത്ത് ഐഎൻ‍എസ് വിക്രാന്തിലെ മോഷണം, അങ്കമാലിയിൽ മോഷണശ്രമത്തിനിടെ  കടയ്‌ക്കുള്ളിൽ ഷോക്കേറ്റ്‌ പ്രതി മരിച്ചത് തുടങ്ങിയ സംഭവങ്ങളിലെ അന്വേഷണത്തിൽ വിരലടയാള വിദഗ്ധരുടെ മികവ്‌ പ്രത്യേകമായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. Read on deshabhimani.com

Related News