ഇറ്റാലിയൻ വിനോദസഞ്ചാരി പറയുന്നു ; കോവിഡ്‌ സുരക്ഷിതത്വം കേരളത്തിൽ



കാഞ്ഞങ്ങാട് കോവിഡ്‌ കാലത്ത്‌ രാജ്യത്ത് ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്ന്‌  ഇറ്റാലിക്കാരിയായ വിനോദസഞ്ചാരി. എട്ടു മാസംമുമ്പ് ഇന്ത്യയിലെത്തിയ റീത്ത ലാൻസിയാനോ നിരവധി സ്ഥലങ്ങളിൽ സഞ്ചരിച്ചശേഷമാണ്‌ കർണാടകത്തിലെ കൂർഗിലെത്തിയത്‌. അപ്പോഴേക്കും അവിടെ കോവിഡ് വ്യാപിച്ചിരുന്നു.  സുരക്ഷിതകേന്ദ്രമാണ് കേരളമെന്ന്  ഇറ്റാലിയൻ പത്രങ്ങൾവഴി മനസ്സിലാക്കിയാണ് കാസർകോട്ട്‌‌ വന്നത്. കാസർകോട്ട്‌ റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്ക് വിധേയയായി. പരിശോധനാ ഫലം നെഗറ്റീവ്.  സ്പെയിൻ അടക്കമുള്ള യൂറോപ്യൻ  രാജ്യങ്ങൾ  കേരളത്തിന്റെ ആരോഗ്യ സംവിധാനം മാതൃകയാക്കിയിരുന്നെങ്കിൽ നേരത്തെ നിയന്ത്രിക്കാനാവുമായിരുന്നുവെന്ന്‌ അവർ പറഞ്ഞു.  യൂറോപ്പിൽ ടെസ്റ്റിന് 200 യൂറോ(17,200 രൂപ)യാണ് ചെലവ്.  ഇവിടെ സർക്കാർ സൗജന്യമായി ചെയ്യുന്നു.  ആരോഗ്യ പ്രവർത്തകരും സർക്കാരും നൽകുന്ന കരുതൽ ലോകനിലവാരത്തിലുള്ളതാണ്. രോഗഭീതി ഒഴിയുന്നതുവരെ കേരളത്തിൽ സുരക്ഷിതമായി കഴിയാനാണ് ആഗ്രഹമെന്നും- അവർ പറഞ്ഞു.  ഡോ. സിദ്ധാർഥ്‌ രവീന്ദ്രനാണ് കാഞ്ഞങ്ങാട്ട് ഇവർക്കുള്ള  സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. Read on deshabhimani.com

Related News