പൂജ ബമ്പർ ഗുരുവായൂരിൽ



തിരുവനന്തപുരം> പത്തുകോടിയുടെ പൂജ ബമ്പർ ഒന്നാം സമ്മാനം ഗുരുവായൂരിൽ വിറ്റ ജെ സി 110398 ടിക്കറ്റിന്‌. കിഴക്കേനടയിൽ ദേവസ്വം കൗസ്തുഭത്തിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ലോട്ടറിയിൽനിന്നും എടുത്ത്‌ ചില്ലറ വിൽപ്പനക്കാരായ  പായസഹട്ട് ഉടമ രാമകൃഷ്ണനാണ്  ടിക്കറ്റ് വിറ്റത്. തീർഥാടകരാകും വാങ്ങിയതെന്ന്‌ കരുതുന്നു. എല്ലാ സീരീസിലും ഇതേ നമ്പറുള്ള ടിക്കറ്റുകൾക്ക്‌ ഒരു ലക്ഷംരൂപ സമാശ്വാസ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ വയനാട്‌ വിറ്റ ജെഡി 255007 ടിക്കറ്റിനാണ്‌. മൂന്നാം സമ്മാനം 12 പേർക്ക്‌ അഞ്ചുലക്ഷം രൂപ വീതമാണ്‌. ആറ്‌ സീരീസിലായി 39 ലക്ഷം ടിക്കറ്റാണ്‌ അടിച്ചത്‌. 37.7 ലക്ഷവും വിറ്റുപോയിരുന്നു. Read on deshabhimani.com

Related News