അടിച്ചുമോനെ; ആര്യങ്കാവിൽ ബമ്പർ ; ഭാഗ്യശാലിയെ കണ്ടെത്താനായില്ല



ക്രിസ്മസ് –-പുതുവത്സര ബമ്പർ കൊല്ലം ആര്യങ്കാവിൽ വിറ്റ ടിക്കറ്റിന്‌.  XG 358753  എന്ന ടിക്കറ്റിനാണ്‌‌ 12 കോടിയുടെ ഒന്നാം സമ്മാനം. തിരുവനന്തപുരം കല്ലാട്ടുമുക്കിലുള്ള എൻഎംകെ ഏജൻസി സബ്‌ ഏജൻസിയായ ആര്യങ്കാവ്‌ ഭരണി ഏജൻസിക്ക്‌ വിറ്റ ടിക്കറ്റിനാണ്‌ സമ്മാനം‌. ഭാഗ്യശാലിയെ കണ്ടെത്താനായില്ല. ആര്യങ്കാവ്‌ തമിഴ്‌നാട്‌ അതിർത്തിയിൽ ആയതിനാൽ ഭാഗ്യവാൻ തമിഴ്‌നാട്‌‌ സ്വദേശിയാകാനും സാധ്യതയുണ്ട്‌. 7,56,00,000 രൂപയാണ്‌ ഭാഗ്യശാലിക്ക്‌ ലഭിക്കുക. സമ്മാനത്തുകയുടെ 10 ശതമാനം (ഒരു കോടി 20 ലക്ഷം രൂപ) ടിക്കറ്റ്‌ വിറ്റ ഏജൻസിക്കാണ്‌. ശേഷിക്കുന്ന തുകയുടെ 30 ശതമാനമായ 3,24,00,000 രൂപ നികുതിയായും നൽകണം. രണ്ടാം സമ്മാനം മൂന്നു കോടി (50 ലക്ഷം രൂപ വീതം) ആറു പേർക്കും മൂന്നാം സമ്മാനമായ (60 ലക്ഷം) 10 ലക്ഷം വീതവും ആറു പേർക്കും ലഭിക്കും. XA 358753 XB 358753 XC 358753 XD 358753 XE 358753 എന്നീ ടിക്കറ്റുകൾക്കാണ്‌ രണ്ടാം സമ്മാനം. ഞായറാഴ്‌ച ഗോർഖി ഭവനിൽ  മേയർ ആര്യ രാജേന്ദ്രനാണ്‌ ഒന്നാം സമ്മാനം നറുക്കെടുത്തത്‌. ഒപ്പം ആറു കോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മർ ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്‌തു. Read on deshabhimani.com

Related News