ഭവനപദ്ധതിക്ക്‌ കേരളം നൽകുന്നത്‌ ഉയർന്ന ധനസഹായം



തിരുവനന്തപുരം രാജ്യത്തെ ഏറ്റവും ഉയർന്ന സഹായമാണ്‌‌  ഭവനപദ്ധതിക്ക്‌ കേരളം അനുവദിക്കുന്നത്‌.   കേന്ദ്രവിഹിതത്തിന്‌ പുറമേ സംസ്ഥാന വിഹിതവും ഫലപ്രദമായി വിനിയോഗിച്ചാണ്‌   പദ്ധതി നടപ്പാക്കുന്നത്‌. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതന്‌ നാലു ലക്ഷം രൂപയാണ്‌ കേരളത്തിൽ വീട്‌ വെക്കാൻ  നൽകുന്നത്‌. ഇതിൽ പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക്‌ ഒന്നരലക്ഷം രൂപ മാത്രമാണ്‌ കേന്ദ്രവിഹിതം. പദ്ധതിയിൽ ഉൾപ്പെട്ടവർക്ക്‌ രണ്ടര ലക്ഷം രൂപ സംസ്ഥാന സർക്കാരും നഗരസഭയുമാണ്‌ നൽകുന്നത്‌.    കഴിഞ്ഞയാഴ്ച കേന്ദ്രസർക്കാർ പ്രഖ്യപിച്ച സ്വച്ഛതാ ലീഗ്‌ പുരസ്കാരം ആലപ്പുഴ, ഗുരുവായൂർ നഗരസഭകൾ നേടിയിരുന്നു. പദ്ധതിയുടെ ഭാഗമായി 1,23,246 വീടുകൾക്ക്‌ അനുമതി നൽകി. ഇതിൽ 95000 വീടുകളുടെ നിർമാണം ആരംഭിച്ചു. 74500 എണ്ണം പൂർത്തിയായി. മികവേറിയ പ്രവർത്തനത്തിനുള്ള 
അംഗീകാരം:   എം ബി രാജേഷ്‌ കേന്ദ്ര ഭവന -നഗരകാര്യ വകുപ്പിന്റെ 2021 ലെ പ്രധാൻ മന്ത്രി ആവാസ്‌ യോജന അർബൻ പുരസ്‌കാരം കേരളം നടത്തിയ മികവേറിയ പ്രവർത്തനത്തിനുള്ള അംഗീകാരമാണ്‌  പുരസ്കാര നേട്ടമെന്ന്‌  തദ്ദേശമന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. ഭവനരഹിതരായ മുഴുവൻആളുകൾക്കും വീടൊരുക്കാനുള്ള സർക്കാർ ഇടപെടലുകൾക്ക്‌  ഈ അംഗീകാരം ഊർജമേകും. എല്ലാവർക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തിലേക്ക്‌ സർക്കാർ വളരെ വേഗംനീങ്ങുകയാണെന്നും പറഞ്ഞു. Read on deshabhimani.com

Related News