ഹൈക്കോടതി വീണ്ടും ഓൺലൈനിലേക്ക്‌



കൊച്ചി ഹൈക്കോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേക്കു മാറും. ചില ജഡ്‌ജിമാർ കോവിഡ് ബാധിച്ച്‌ ചികിത്സയിലാണ്. കൂടാതെ പതിനഞ്ചോളം സർക്കാർ അഭിഭാഷകരും ബുധനാഴ്‌ച അവധിയിലാണ്‌. ഇവരിൽ ചിലർ കോവിഡ്‌ പൊസിറ്റിവാണ്‌. ചിലർക്ക്‌ ലക്ഷണങ്ങളുണ്ട്‌. കോടതി ജീവനക്കാരിലും അഭിഭാഷകരിലും കോവിഡ് വ്യാപനമുണ്ട്‌. ഇതെല്ലാം പരിഗണിച്ചാണ്  പ്രവർത്തനം ഓൺലൈനാക്കാൻ തീരുമാനിച്ചത്. വീഡിയോ കോൺഫറെൻസിലൂടെ സിറ്റിങ്‌ നടത്താൻ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ചേർന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ, കേരള ബാർ കൗൺസിൽ ഭാരവാഹികളുമായി ചർച്ച ചെയ്തശേഷം വെള്ളിയാഴ്ചയോടെ അന്തിമതീരുമാനം ഉണ്ടാകും. മറ്റ്‌ പല ഹൈക്കോടതികളും സുപ്രീംകോടതിയും നിലവിൽ ഓൺലൈനിലാണ്‌ പ്രവർത്തനം. Read on deshabhimani.com

Related News