ഇനി ലഹരിക്കെതിരെ 
ഗോൾമഴ ; ഗോൾ ചലഞ്ച് ക്യാമ്പയിന് തുടക്കമായി



തിരുവനന്തപുരം മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ച് ക്യാമ്പയിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ലോകകപ്പ്‌ ആവേശത്തെ മയക്കുമരുന്നിനെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മലയാളികളും ഗോളടിച്ച് ക്യാമ്പയിന്റെ ഭാഗമാകണമെന്നും ആഹ്വാനം ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ കായികമന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനായി. എക്സൈസ് മന്ത്രി എം ബി രാജേഷ്, വി കെ പ്രശാന്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷ ഒളിമ്പ്യൻ മേഴ്സി കുട്ടൻ, എക്സൈസ് കമീഷണർ എസ് ആനന്ദകൃഷ്ണൻ, അഡീഷണൽ കമീഷണർ ഡി രാജീവ് എന്നിവർ പങ്കെടുത്തു. മന്ത്രിമാരും മറ്റ്‌ അതിഥികളും സ്പോർട്സ് താരങ്ങളും കുട്ടികളും എക്സൈസ് ഉദ്യോഗസ്ഥരും ഗോളടിച്ച് ക്യാമ്പയിന്റെ ഭാഗമായി. ആദ്യദിനം ഉദ്ഘാടന വേദിയിൽ 1272 ഗോൾ അടിച്ചു. വിദ്യാലയങ്ങളിലും തദ്ദേശസ്ഥാപന വാർഡുകളിലും ഓഫീസുകളിലും കമ്പനികളിലും ഐടി പാർക്കുകളിലും അയൽക്കൂട്ടങ്ങളിലുമെല്ലാം ഗോൾ ചലഞ്ച് സംഘടിപ്പിക്കും. ഡിസംബർ 18ന് അവസാനിക്കും. ‍   Read on deshabhimani.com

Related News