ചിലപ്പോൾമാത്രം ‘തിളയ്ക്കുന്ന’ 
മാധ്യമരോഷം !



തിരുവനന്തപുരം ബജറ്റിനെതിരെ മാധ്യമങ്ങൾ കണ്ണടച്ച്‌ നടത്തിയ വിമർശങ്ങൾ പക്ഷപാതപരമെന്നതിന്‌ സമീപകാല ചരിത്രംതന്നെ തെളിവ്‌. സംസ്ഥാനത്തെ സാഹചര്യം മനസ്സിലാക്കിയോ ഭാവിയെ കണ്ടുള്ള ബജറ്റിലെ നിർദേശങ്ങളെ തിരിച്ചറിഞ്ഞോ അല്ല പലരും വിലയിരുത്തിയത്‌.ഷോക്ക്‌, അടിയോടടി, തലയ്ക്കടി, പകൽക്കൊള്ള, വഴിയാധാരം, ഊറ്റിപ്പിഴിഞ്ഞു, നികുതി എരിതീ, നികുതി തീ, പിഴിയൽ എന്നിങ്ങനെ മലയാള ഭാഷയിലെ എല്ലാ നിഷേധാത്മക പദങ്ങളുംകൊണ്ട്‌ തോരണങ്ങൾ കെട്ടിയാണ്‌ പത്രങ്ങളും ചാനലുകളും ബജറ്റ്‌ വാർത്ത കൊടുത്തത്‌. ജനങ്ങളിലേക്കുതന്നെ എത്തുമെന്ന്‌ നൂറുശതമാനം ഉറപ്പുള്ള രണ്ടു രൂപ സെസും വർഷങ്ങൾക്കുശേഷം പരിഷ്കരിക്കുന്ന സ്റ്റാമ്പ്‌, രജിസ്‌ട്രേഷൻ നിരക്കുകളും മുന്നിൽ വച്ചാണ്‌ ഈ തലക്കെട്ടുകൾ. എന്നാൽ, കേന്ദ്രസർക്കാർ തുടർച്ചയായി പെട്രോൾ, പാചകവാതക വില വർധിപ്പിച്ച വേളയിലൊന്നും ഈ വാക്കുകൾ ആരും പുറത്തെടുത്തില്ല. ഒമ്പതുരൂപയിൽനിന്നാണ്‌ മോദിസർക്കാർ ഇന്ധന തീരുവ 32ലേക്ക്‌ ഉയർത്തിയത്‌. 400 രൂപയായിരുന്ന പാചകവാതക സിലിണ്ടറിന്‌ 1800 രൂപയായി. പുതുവർഷത്തിലടക്കം വില വർധിപ്പിച്ചു. അന്നൊക്കെ അവ സിംഗിൾ കോളം വാർത്ത മാത്രമായിരുന്നു. സംസ്ഥാനങ്ങൾക്ക്‌ വരുമാനം വർധിപ്പിക്കാൻ പരിമിതമായ മാർഗങ്ങളേയുള്ളൂവെന്ന്‌ അറിയാത്തവരല്ല ഇവർ. ഒരു നിരക്കും കൂട്ടാൻ പാടില്ലെന്ന്‌ എഡിറ്റോറിയലെഴുതിയ മാധ്യമങ്ങൾ മികച്ച ബജറ്റ്‌നിർദേശങ്ങളിൽ ഒന്നുപോലും കണ്ടതായും ഭാവിച്ചുമില്ല. വസ്തുതകളെ പാടെ മറച്ച്‌ കേവലമായ ഇടതുവിരോധത്തിന്റെ വാറോലകൾ നിരത്തുന്നതായി ഭൂരിപക്ഷം ബജറ്റ്‌ വാർത്തകളും.   Read on deshabhimani.com

Related News