സുഗതകുമാരി സ്‌മാരകം നിർമിക്കും; രണ്ട്‌ കോടി വകയിരുത്തി



തിരുവനന്തപുരം > കേരളത്തിന്റെ അഭിമാനമായ അന്തരിച്ച കവയത്രി സുഗതകുമാരിക്ക്‌ സ്‌മാരകം നിര്‍മിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. സുഗതകുമാരിയുടെ സ്‌മാരകം നിര്‍മിക്കാന്‍ രണ്ട് കോടി വകയിരുത്തി. സുഗതകുമാരിയുടെ ആറന്മുളയിലെ തറവാട് വീട് സംരക്ഷിക്കും. വീടിനെ മ്യൂസിയമായി മാറ്റുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വീരേന്ദ്ര കുമാറിന് കോഴിക്കോട് സ്‌മാരകം പണിയും. ഇതിനായി അഞ്ച് കോടി രൂപയും ബജറ്റില്‍ വകയിരുത്തി. രാജാ രവിവര്‍മയുടെ സ്‌മരണയ്ക്ക് കിളിമാനൂരില്‍ ആര്‍ട്ട് ഗ്യാലറി സ്ഥാപിക്കും. കൂനന്‍മാവിലെ ചവറ കുരിയാക്കോസ് അച്ഛന്റെ 175 വര്‍ഷം പഴക്കമുള്ള ആസ്ഥാനം മ്യൂസിയമാക്കും. ഇതിനായി 50 ലക്ഷം അനുവദിച്ചു. തൃശൂരില്‍ വിവേകാനന്ദ പ്രതിമ സ്ഥാപിക്കാന്‍ ശ്രീരാമകൃഷ്‌ണ മഠത്തിന് 25 ലക്ഷം അനുവദിച്ചു. സൂര്യ ഫെസ്റ്റിവലിനും ഉമ്പായി മ്യൂസിക് അക്കാദമിക്കും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു. മലയാളം മിഷന് നാല് കോടിയും നല്‍കും. നൂറ് ആര്‍ട്ട് ഹബ്ബുകളും തുടങ്ങും. Read on deshabhimani.com

Related News