കേരള ബാങ്ക് ഐടി സംയോജനം
 പൂര്‍ത്തിയാകുന്നു: 
ഗോപി കോട്ടമുറിക്കല്‍



കൊച്ചി കേരള ബാങ്കിന്റെ ഐടി സംയോജനം ഡിസംബറിൽ പൂർത്തിയാകുമെന്ന് ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ. കേരള ബാങ്കിന്റെ മൂന്നാംവാർഷികത്തോടനുബന്ധിച്ച് എറണാകുളത്ത് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി സംയോജനത്തിന്റെ പ്രധാന കടമ്പകൾ ബാങ്ക് പിന്നിട്ടുകഴിഞ്ഞു. വിരൽത്തുമ്പിൽ എല്ലാ സൗകര്യങ്ങളും ലഭ്യമാകുംവിധം കേരള ബാങ്ക് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്യുആർ കോഡ് ഉപയോഗിച്ച് മൊബൈലിൽ ഓരോ മാസത്തെയും വിശേഷദിനങ്ങളും പ്രത്യേകതകളും ബാങ്കിന്റെ സ്‌കീമുകളും മനസ്സിലാക്കാൻ കഴിയുന്ന 2023ലെ കലണ്ടർ ചടങ്ങിൽ പ്രകാശിപ്പിച്ചു. കാക്കനാട് ക്രെഡിറ്റ് പ്രോസസിങ് സെന്ററിൽ ബാങ്ക് പ്രസിഡന്റ് പതാക ഉയർത്തി. ബാങ്ക് ഭരണസമിതി അംഗം അഡ്വ. പുഷ്പ ദാസ്, ബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗം അഡ്വ. മാണി വിതയത്തിൽ, ചീഫ് ജനറൽ മാനേജർ എ ആർ രാജേഷ്, ജനറൽ മാനേജർ ഡോ. എൻ അനിൽകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഷാജു പി ജോർജ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News