കേരള ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ രൂപീകരിച്ചു ; ഡിബിഇഎഫും കെഎസ്‌സിബിഇഎഫും ലയിച്ചു



ആലപ്പുഴ കേരളബാങ്കിലെ  പ്രബലസംഘടനകളായ ഡിസ്ട്രിക്‌ട്‌‌ കോ-–ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കേരള (ഡിബിഇഎഫ്‌), കേരള സ്‌റ്റേറ്റ് കോ-–ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (കെഎസ്‌സിബിഇഎഫ്‌) എന്നിവ ലയിച്ച്‌ കേരള ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ (കെബിഇഎഫ്‌) എന്ന സംഘടനയായി. സി ബി സി വാര്യർ നഗറിൽ (ആലപ്പുഴ മുനിസിപ്പൽ ടൗൺഹാൾ)  ഫിഷറീസ്‌  മന്ത്രി സജി ചെറിയാൻ പ്രഖ്യാപനം നടത്തി. കെബിഇഎഫിന്റെ പതാകയും ലോഗോയും സജി ചെറിയാൻ പ്രകാശിപ്പിച്ചു. കെഎസ്‌സിബിഇഎഫ്‌ പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ലോഗോയും ഡിബിഇഎഫ്‌ പ്രസിഡന്റ്‌ കെ ആർ സരളാഭായി പതാകയും ഏറ്റുവാങ്ങി. ആനത്തലവട്ടം പ്രസിഡന്റ്‌, കെ ടി അനിൽകുമാർ *ജനറൽ സെക്രട്ടറി കേരള ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ (കെബിഇഎഫ്‌) സംസ്ഥാന പ്രസിഡന്റായി ആനത്തലവട്ടം ആനന്ദനെയും ജനറൽ സെക്രട്ടറിയായി കെ ടി അനിൽകുമാറിനെയും തെരഞ്ഞെടുത്തു. ടി ആർ രമേഷ്‌ (വർക്കിങ്‌ പ്രസിഡന്റ്‌), പി ജി ഷാജു, സി എൻ മോഹനൻ, എം വേണുഗോപാൽ, കെ കെ റീന (വൈസ്‌ പ്രസിഡന്റുമാർ),  കെ ആർ സുമഹർഷൻ, എസ്‌ വിജയകുമാർ, വി സുഭാഷ്‌, എൽ സിന്ധുജ (ജോയിന്റ്‌സെക്രട്ടറിമാർ), കെ പി ഷാ (ഓർഗനൈസിങ്‌ സെക്രട്ടറി), പി ജി ജയദേവ്‌ (ട്രഷറർ) എന്നിവരാണ്‌ മറ്റ്‌ ഭാരവാഹികൾ. 35 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.   സഹകരണ മേഖല തകർക്കുന്ന 
കേന്ദ്രനീക്കം അവസാനിപ്പിക്കുക കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ  നീക്കം അവസാനിപ്പിക്കണമെന്ന്‌  കേരളാ ബാങ്ക്‌ ജീവനക്കാരുടെ യൂണിയനുകളുടെ ലയനസമ്മേളനം  ആവശ്യപ്പെട്ടു. ഈ നീക്കം ചെറുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ദ്വിദിന ദേശീയ പൊതുപണിമുടക്ക്‌ വിജയിപ്പിക്കുക, സംസ്ഥാന സഹകരണ ബാങ്കിലും മുൻ ജില്ലാബാങ്കുകളിലെയും കളക്ഷൻ ഏജന്റുമാരെയും താൽക്കാലിക ജീവനക്കാരയും സ്ഥിരപ്പെടുത്തുക, ബാങ്ക്‌ സ്വകാര്യവൽക്കരണ നീക്കം കേന്ദ്രസർക്കാർ ഉപേക്ഷിക്കുക, സംസ്ഥാന, ജില്ലാ സഹകരണ ബാങ്ക്‌ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലെ അപാകം പരിഹരിക്കുക, കേരള ബാങ്കിൽ ശമ്പള ഏകീകരണം നടപ്പിലാക്കുക, കാർബൺ ന്യൂട്രൽ പഞ്ചായത്തുകൾ രൂപപ്പെടുത്തന്നതിന്‌ പതിനാലാം പദ്ധതിയിൽ പ്രാമുഖ്യം നൽകുക, കേരളാബാങ്കിന്റെ റിക്രൂട്ട്‌മെന്റ്‌ റൂളിലെ അപാകം പരിഹരിച്ച്‌ പ്രമോഷനും നിയമനങ്ങളും നടത്തുക, ജീവനക്കാർക്കുള്ള പെൻഷൻ കേരള ബാങ്ക്‌ നേരിട്ട്‌ നൽകുക തുടങ്ങിയ ആവശ്യങ്ങളും ലയനസമ്മേളനം ഉന്നയിച്ചു. Read on deshabhimani.com

Related News