കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം



തിരുവനന്തപുരം> പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ  നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ എടുത്തുപറഞ്ഞു.  വികസന പ്രവർത്തനങ്ങളിൽ മികച്ച ജനപങ്കാളിത്തമാണുള്ളതെന്നും  സാമ്പത്തികമേഖലയിൽ സംസ്ഥാനം കൈവരിച്ച നേട്ടം പ്രശംസനീയമെന്നും ഗവർണർ പറഞ്ഞു. ഡിജിറ്റൽ കേരളമാണ് രൂപപ്പെടുന്നത്. സുസ്ഥിര വികസനത്തിൽ കേരളം മുന്നിലാണെന്നും സാമൂഹിക ശാക്തീകരണത്തില്‍ കേരളം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 9ന് സഭാകവാടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ എം ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്ന് ഗവർണറെ സ്വീകരിച്ചു. അതേസമയം സഭാതലത്തിൽ പ്രതിപക്ഷം പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചു.പ്രതിഷേധം മറികടന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലേക്ക് കടന്നു. ദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും  പ്രതിസന്ധിക്കിടയിലും കേരളം വളര്‍ച്ച കൈവരിച്ചുവെന്നും ഗവർണർ പറഞ്ഞു. സംസ്ഥാനം  17 ശതമാനം വളര്‍ച്ച നേടി .  സുസ്ഥിരവികസനം ലക്ഷ്യമിട്ടു. വികസനനയം ദുര്‍ബല വിഭാഗങ്ങള്‍ക്കായി  . നീതി ആയോഗ് കണക്കുകളില്‍ കേരളം മുന്നില്‍   എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.  ആരോഗ്യമേഖലയില്‍ വിശ്വാസം കൂടി. പ്രസവ ശിശുമരണ നിരക്ക് കുറഞ്ഞു. ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കി.  ഭവനരഹിതര്‍ക്ക് വീടു നല്‍കുന്നതില്‍ ലൈഫ് മിഷന്‍ നേട്ടമുണ്ടാക്കി . പുനര്‍ഗേഹത്തിലൂടെ മത്സ്യത്തൊഴിലാളി പുനരധിവാസം ഉറപ്പാക്കി. വയോജന സംരക്ഷണത്തില്‍ സംസ്ഥാനം രാജ്യത്ത് മുന്നിലാണ്.      എസ്‌സി‌/എസ്‌ടി വിഭാഗത്തിന് തൊഴില്‍ അവസരങ്ങള്‍ ഒരുക്കാന്‍ പ്രത്യേക പദ്ധതി ഉറപ്പാക്കി.   തൊഴില്‍ ഉറപ്പാക്കുന്നതില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്ത്‌ . ആര്‍ദ്രം മിഷന്‍ അടിസ്ഥാന ചികിത്സ മേഖലയില്‍ പുരോഗതി ഉണ്ടാക്കി . തോട്ടം വിഭാഗത്തിന് 2023ല്‍ പ്രത്യേക പരിഗണന നൽകുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ  പറഞ്ഞു.     Read on deshabhimani.com

Related News